ഹേമന്ദ് കര്‍ക്കരെ ധീരരക്തസാക്ഷി; പ്രജ്ഞാ സിംഗിന്റെ പരാമര്‍ശം തെറ്റെന്ന് ഫട്‌നാവിസ്

കര്‍ക്കരെയെ താന്‍ ശപിച്ച് കൊല്ലുകയായിരുന്നുവെന്ന പ്രജ്ഞയുടെ പരാമര്‍ശം തള്ളിയ ഫട്‌നാവിസ് പ്രജ്ഞാ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടു.

Update: 2019-04-27 18:29 GMT

മുംബൈ: മുംബൈ ആക്രമണത്തിനിടെ രക്തസാക്ഷിയായ ഹേമന്ദ് കര്‍ക്കരെയ്‌ക്കെതിരേ ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥിയും മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയുമായ പ്രജ്ഞാ സിംഗ് താക്കൂര്‍ നടത്തിയ പരാമര്‍ശം തീര്‍ത്തും തെറ്റാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. കര്‍ക്കരെയെ താന്‍ ശപിച്ച് കൊല്ലുകയായിരുന്നുവെന്ന പ്രജ്ഞയുടെ പരാമര്‍ശം തള്ളിയ ഫട്‌നാവിസ് പ്രജ്ഞാ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടു.

മലേഗാവ് സ്‌ഫോടന കേസില്‍ അറസ്റ്റിലായ തന്നെ് കര്‍ക്കരെ പരമാവധി ദ്രോഹിച്ചെന്നും തുടര്‍ന്ന് അദ്ദേഹത്തെ ശപിച്ചെന്നുമായിരുന്നു പ്രജ്ഞാ സിംഗിന്റെ വാദം. കര്‍ക്കറെ ധീരനായ പോലിസ് ഓഫീസറായിരുന്നു. രാജ്യത്തിന് വേണ്ടി പോരാടി കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തിന് ജീവന്‍ നഷ്ടമായത്. രാജ്യം അദ്ദേഹത്തെ ധീര രക്തസാക്ഷിയായിട്ടാണ് കാണുന്നത്. പ്രജ്ഞയുടെ പരാമര്‍ശം അദ്ദേഹത്തെ അപമാനിക്കുന്നതാണ് -ഫട്‌നാവിസ് പറഞ്ഞു.

Tags:    

Similar News