പ്രവാസികളുടെ മടക്കം: ഇന്ത്യന്‍ എംബസി രജിസ്‌ട്രേഷന്‍ സൈറ്റില്‍ സാങ്കേതിക തടസ്സം

ഇന്ത്യന്‍ എംബസിയുടെയും ദുബയ് കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയുടെയും വെബ്‌സൈറ്റ് വഴി http:/www.cgidubai.gov.in/covid_register/ എന്ന ലിങ്കിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

Update: 2020-04-30 09:55 GMT

കോഴിക്കോട്: ലോക്ക്ഡൗണിനെ തുടര്‍ന്ന് യുഎഇയില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലും ചേര്‍ന്ന് ആരംഭിച്ച രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ നിറയെ സാങ്കേതിക തടസ്സം. മൊബൈല്‍ ഫോണില്‍ ഉള്‍പ്പെടെ മിക്കവര്‍ക്കും സൈറ്റ് ആക്‌സസ് ലഭിക്കുന്നില്ല. കിട്ടിയാല്‍ തന്നെ ഫോറം പൂര്‍ണമായും പൂരിപ്പിക്കാന്‍ പറ്റുന്നില്ല. പൂരിപ്പിച്ചുതീര്‍ന്നാല്‍ സമര്‍പ്പിക്കുന്നതിന് ആവശ്യമായ വെരിഫിക്കേഷന്‍ കോഡ് കാണുന്നില്ല. ഇതെല്ലാം മറികടന്ന് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ ഏറെ സമയമെടുക്കും.

ഇന്ത്യന്‍ എംബസിയുടെയും ദുബയ് കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയുടെയും വെബ്‌സൈറ്റ് വഴി http:/www.cgidubai.gov.in/covid_register/ എന്ന ലിങ്കിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. മൈക്രോസോഫ്റ്റ് ആസര്‍ ആണ് ഹോസ്റ്റ് ചെയ്തിരിക്കുന്ന ക്ലൗഡ് സര്‍വര്‍. ഉപയോഗിച്ചിരിക്കുന്ന സങ്കേതം പിഎച്ച്പി അഥവാ ഹൈപ്പര്‍ടെക്സ്റ്റ് പ്രി പ്രോസസര്‍. എന്നാല്‍ രജിസ്റ്റര്‍ ചെയ്യാനാവാതെ പ്രയാസപ്പെടുകയാണ് പ്രവാസികള്‍. പ്രതികൂല സാഹചര്യത്തില്‍ വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിക്ക് വേണ്ടി മാത്രമുള്ള വ്യക്തിഗത വിവരശേഖരണമാണ് ഫോം കൊണ്ട് ഉദ്ദേശിക്കുന്നത്. മലയാളി പ്രവാസികളുടെ വിവരശേഖരണത്തിനായി നോര്‍ക്ക റൂട്ട്‌സും രജിസ്‌ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം മൂന്നുലക്ഷം കവിഞ്ഞു. 

Tags:    

Similar News