
ന്യൂഡല്‍ഹി: സുപ്രിംകോടതിയിലെ അടുത്ത ചീഫ്ജസ്റ്റിസായി ജസ്റ്റിസ് ബി ആര്‍ ഗവായിയെ നിയമിച്ചു. മേയ് 14 മുതലാണ് അദ്ദേഹം ചീഫ്ജസ്റ്റിസാവുക. നിലവിലെ ചീഫ്ജസ്റ്റിസായ സഞ്ജീവ് ഖന്നയുടെ കാലാവധി മേയ് 13നാണ് അവസാനിക്കുക. ദലിത് സമുദായത്തില്‍ നിന്നുള്ള രണ്ടാം ചീഫ്ജസ്റ്റീസായിരിക്കും ജസ്റ്റിസ് ബി ആര്‍ ഗവായ്. മലയാളിയായ ജസ്റ്റിസ് കെ ജി ബാലകൃഷ്ണനായിരുന്നു ദലിത് സമുദായത്തില്‍ നിന്നുള്ള ആദ്യ ചീഫ്ജസ്റ്റിസ്. 2003 നവംബറിലാണ് ബി ആര്‍ ഗവായ് ബോംബൈ ഹൈക്കോടതിയില്‍ ജഡ്ജിയായത്. 2019ല്‍ സുപ്രിംകോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. 2025 നവംബര്‍ 23ന് ജസ്റ്റിസ് ബി ആര്‍ ഗവായ് ചീഫ്ജസ്റ്റിസ് പദവിയില്‍ നിന്നും വിരമിക്കും.