18-45 പ്രായപരിധിയിലുള്ളവരുടെ കൊവിഡ് വാക്‌സിന്‍; മുന്‍ഗണനാ പട്ടികയായി, 32 വിഭാഗങ്ങള്‍ പട്ടികയില്‍

ഓക്‌സിജന്‍ നിര്‍മ്മാണ പ്ലാന്റ് ജീവനക്കാര്‍, അംഗപരിമിതര്‍, മാധ്യമ പ്രവര്‍ത്തകര്‍, കെസ്ഇബി ജീവനക്കാര്‍, കെഎസ്ആര്‍ടിസി ജീവനക്കാര്‍ എന്നിവര്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പെട്രോള്‍ പമ്പ് ജീവനക്കാര്‍, ഹോം ഡെലിവറി ജീവനക്കാര്‍, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവര്‍ക്കും മുന്‍ഗണന നല്‍കി.

Update: 2021-05-19 19:28 GMT
18-45 പ്രായപരിധിയിലുള്ളവരുടെ കൊവിഡ് വാക്‌സിന്‍; മുന്‍ഗണനാ പട്ടികയായി, 32 വിഭാഗങ്ങള്‍ പട്ടികയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 18 മുതല്‍ 45 വരെ പ്രായത്തിലുള്ളവരുടെ കൊവിഡ് വാക്‌സിനേഷനുള്ള മുന്‍ഗണനാ പട്ടിക തയ്യാറായി. പട്ടികയില്‍ 32 വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്.

ഓക്‌സിജന്‍ നിര്‍മ്മാണ പ്ലാന്റ് ജീവനക്കാര്‍, അംഗപരിമിതര്‍, മാധ്യമ പ്രവര്‍ത്തകര്‍, കെസ്ഇബി ജീവനക്കാര്‍, കെഎസ്ആര്‍ടിസി ജീവനക്കാര്‍ എന്നിവര്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പെട്രോള്‍ പമ്പ് ജീവനക്കാര്‍, ഹോം ഡെലിവറി ജീവനക്കാര്‍, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവര്‍ക്കും മുന്‍ഗണന നല്‍കി. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന തല യോഗമാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച വിഭാഗങ്ങള്‍ക്കു പുറമേയുള്ള മുന്‍ഗണനാ പട്ടിക തയ്യറാക്കിയത്.

Tags:    

Similar News