കൊല്ലപ്പെട്ട പെണ്‍കുട്ടിക്കെതിരെ ഇപ്പോഴും ബിജെപി പ്രചാരണം നടത്തുന്നു: പ്രിയങ്ക ഗാന്ധി
പെണ്‍കുട്ടിയുടെ കുടുംബത്തോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഹഥ്റാസ് ജില്ലാ മജിസ്ട്രേറ്റിനെ ഇനിയും നീക്കാത്തതെന്ത് കൊണ്ടാണെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാത്തത് എന്ത് കൊണ്ടാണെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.
ലക്നൗ: ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്കെതിരെ ഇപ്പോഴും ബിജെപി പ്രചാരണം നടത്തുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.പെണ്‍കുട്ടിയുടെ കുടുംബത്തോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഹഥ്റാസ് ജില്ലാ മജിസ്ട്രേറ്റിനെ ഇനിയും നീക്കാത്തതെന്ത് കൊണ്ടാണെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാത്തത് എന്ത് കൊണ്ടാണെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.
ഹഥ്റാസ് സംഭവത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രിയങ്ക ഉര്‍ത്തിയത്. പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് യുപി സര്‍ക്കാര്‍ പറഞ്ഞതിന്റെ അര്‍ത്ഥം ഇരയുടെ ബന്ധുക്കളെ കേള്‍ക്കുമെന്ന് തന്നെയാണോ എന്ന് വ്യക്തമാവണമെന്ന് പ്രിയങ്ക പറഞ്ഞു.