കാനഡയിലെ ഹിന്ദു സഭ ക്ഷേത്രത്തിന് സമീപം സിഖുകാരുടെ പ്രതിഷേധം; അക്രമം അന്വേഷിക്കുമെന്ന് പോലിസ്
സംഭവങ്ങളില്‍ ഇത് വരെ ആരെയും പോലിസ് അറസ്റ്റ് ചെയ്തിട്ടില്ല. ബ്രാംപ്റ്റണ്‍ മേയര്‍ പാട്രിക് ബ്രൗണ്‍ അക്രമത്തെ അപലപിച്ചു.
ബ്രാംപ്റ്റണ്‍: കാനഡയിലെ ബ്രാംപ്റ്റണിലെ ഹിന്ദുസഭാ ക്ഷേത്രത്തിന് സമീപം സിഖുകാരുടെ പ്രതിഷേധം. ഞായറാഴ്ച്ച വൈകീട്ടാണ് പ്രതിഷേധവും അക്രമവുമുണ്ടായതെന്ന് സിബിഎസ് ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു.
ഖാലിസ്താന്‍ അനുകൂലികളായ സിഖുകാര്‍ ഖാലിസ്താന്‍ പതാകകളുമായി ക്ഷേത്രത്തിന് സമീപം എത്തിയെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യന്‍ പതാകയേന്തി ഹിന്ദുക്കളും എത്തിയിരുന്നു. ഇവര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഇരുകുട്ടരും വടികളും മറ്റും ഉപയോഗിച്ചാണ് പരസ്പരം പോരടിച്ചത്.
ഹിന്ദു സഭാ ക്ഷേത്രത്തിന്റെ സമീപത്ത് അക്രമം നടന്നതായി അറിഞ്ഞെന്ന് പീല്‍ പ്രാദേശിക പോലിസ് അറിയിച്ചു. സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ പോലിസിനെ വിന്യസിച്ചു. സമാധാനപരമായ പ്രതിഷേധങ്ങള്‍ പോലിസ് അനുവദിക്കും. അക്രമം നടത്തിയവരെ കണ്ടെത്തി നടപടി സ്വീകരിക്കും. സംഭവങ്ങളില്‍ ഇത് വരെ ആരെയും പോലിസ് അറസ്റ്റ് ചെയ്തിട്ടില്ല. ബ്രാംപ്റ്റണ്‍ മേയര്‍ പാട്രിക് ബ്രൗണ്‍ അക്രമത്തെ അപലപിച്ചു.