റഷ്യന്‍ പ്രസിഡന്റ് പുടിന്റെ അടുത്ത സഹായിയായ ആയുധ വിദഗ്ധനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
മോസ്‌കോ: റഷ്യന്‍ ആയുധ വിദഗ്ധനെ മോസ്‌കോയിലെ വനമേഖലയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. റഷ്യന്‍ സൈന്യം ഉപയോഗിക്കുന്ന മിസൈലുകള്‍ വികസിപ്പിക്കുന്ന മാര്‍സ് ഡിസൈന്‍ ബ്യൂറോയിലെ ഡെപ്യൂട്ടി ജനറല്‍ ഡിസൈനറും ഡിസൈന്‍ മേധാവിയുമായ മിഖായേല്‍ ഷാറ്റ്സ്‌കിയാണ് കൊല്ലപ്പെട്ടത്. ക്രെംലിനില്‍ നിന്ന് 13 കിലോമീറ്റര്‍ ദൂരെയുള്ള കുസ്മിന്‍സ്‌കി വനത്തില്‍വച്ച് വെടിയേറ്റ് കൊല്ലപ്പെട്ട നിലയിലാണ് മിഖായേല്‍ ഷാറ്റ്സ്‌കിയെ കണ്ടെത്തിയത്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിന്റെ അടുത്തസഹായിയായിരുന്നു ഷാറ്റ്സ്‌കി. അസോസിയേറ്റ് പ്രൊഫസര്‍ കൂടിയായി സേവനം ചെയ്തിരുന്ന ഷാറ്റ്സ്‌കി റഷ്യന്‍ ഗവ59 ക്രൂയിസ് മിസൈലിനെ ഗവ69 ലെവലിലേക്ക് നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. റഷ്യന്‍ ഡ്രോണുകള്‍, വിമാനങ്ങള്‍, ബഹിരാകാശ വാഹനങ്ങള്‍ മുതലായവയില്‍ എഐ സാങ്കേതികവിദ്യയുടെ പ്രയോജനം കൂടി ഉള്‍പ്പെടുത്തുന്നതിന്റെ പ്രധാന വക്താവായിരുന്നു അദ്ദേഹമെന്നും കീവ് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.