തെരുവുനായയുടെ കടിയേറ്റതിന് ശേഷം വാക്‌സിനെടുത്ത അഞ്ചരവയസുകാരിക്ക് പേവിഷബാധ

Update: 2025-04-28 05:41 GMT
തെരുവുനായയുടെ കടിയേറ്റതിന് ശേഷം വാക്‌സിനെടുത്ത അഞ്ചരവയസുകാരിക്ക് പേവിഷബാധ

മലപ്പുറം: തെരുവുനായയുടെ കടിയേറ്റ അഞ്ചരവയസുകാരിക്ക് പേ വിഷബാധയേറ്റു. മലപ്പുറം പെരുവള്ളൂര്‍ കാക്കത്തടം സ്വദേശി സ്വദേശിയുടെ മകളാണ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. മിഠായി വാങ്ങാന്‍ കടയില്‍ പോയ കുട്ടിയെ മാര്‍ച്ച് 29നാണ് തെരുവുനായ കടിച്ചത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേതുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയ്ക്ക് വാക്‌സിന്‍ നല്‍കുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. നിലവില്‍ ഐസിയുവിലാണ് കുട്ടിയുള്ളത്. തലക്ക് കടിയേറ്റാല്‍ വാക്‌സിന്‍ എടുത്താലും പേവിഷബാധ ഉണ്ടാകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതേദിവസം തന്നെ പ്രദേശത്ത് ഏഴു പേരെ തെരുവുനായ കടിച്ചിരുന്നു.

Similar News