ടോക്കിയോ ഒളിംപിക്‌സ് അത്‌ലറ്റിക്‌സിലേക്ക് യോഗ്യത നേടി മലയാളിയായ ഇര്‍ഫാന്‍

നടത്തമാണ് മത്സരയിനം. ജപ്പാനിലെ നോമിയില്‍ നടന്ന ഏഷ്യന്‍ റേസ് വാക്കിങ് ചാംപ്യന്‍ഷിപ്പ് 20 കിലോമീറ്റര്‍ മത്സരത്തില്‍ നാലാം സ്ഥാനം നേടിയതോടെയാണ് ഇര്‍ഫാന്‍ ഒളിംപിക് യോഗ്യത നേടിയത്.

Update: 2019-03-17 10:41 GMT

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ജപ്പാനിലെ ടോക്യോയില്‍ നടക്കുന്ന ഒളിംപിക്‌സ് അത്‌ലറ്റിക്‌സ് വിഭാഗത്തിലേക്കു യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മലയാളിയായ കെ ടി ഇര്‍ഫാന്‍. നടത്തമാണ് മത്സരയിനം. ജപ്പാനിലെ നോമിയില്‍ നടന്ന ഏഷ്യന്‍ റേസ് വാക്കിങ് ചാംപ്യന്‍ഷിപ്പ് 20 കിലോമീറ്റര്‍ മത്സരത്തില്‍ നാലാം സ്ഥാനം നേടിയതോടെയാണ് ഇര്‍ഫാന്‍ ഒളിംപിക് യോഗ്യത നേടിയത്.

1 മണിക്കൂര്‍ 20 മിനിറ്റ് 57 സെക്കന്‍ഡിലാണ് 29 വയസ്സുകാരനായ ഇര്‍ഫാന്‍ ഫിനിഷ് ചെയ്തത്. 1.21 മണിക്കൂര്‍ ആയിരുന്നു യോഗ്യത നേടാന്‍ ആവശ്യമായ സമയം. ജനുവരി ഒന്നു മുതല്‍ നടത്ത മത്സരങ്ങള്‍ക്കുള്ള ക്വാളിഫയിങ് മത്സരങ്ങള്‍ ആരംഭിച്ചിരുന്നു. മറ്റു ഇനങ്ങള്‍ക്കുള്ള യോഗ്യത മത്സരങ്ങള്‍ മേയ് 31 മുതല്‍ ആണ് ആരംഭിക്കുക.

നിലവിലെ നടത്തത്തിലെ ദേശീയ റെക്കോഡ് ഇര്‍ഫാന്റെ പേരിലാണ്. 1.20.21 ആണ് റെക്കോഡ്ം. 2012 ലണ്ടന്‍ ഒളിംപിക് മത്സരത്തില്‍ പത്താമതായി ഇര്‍ഫാന്‍ ഫിനിഷ് ചെയ്തിരുന്നു. സൂചി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തില്‍ 2018 ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഇര്‍ഫാന്‍ വിലക്ക് നേരിട്ട് പുറത്തുപോയിരുന്നു. കെ.ടി ഇര്‍ഫാന്‍കോമണ്‍വെല്‍ത്ത് വില്ലേജിനകത്ത് സിറിഞ്ച് പ്രവേശിപ്പിക്കരുതെന്ന നിയമം ലംഘിച്ചതാണ് ഇര്‍ഫാന് വിനയായത്. 

Tags:    

Similar News