ഹിന്ദുത്വ വിപണിയില്‍ 'സര്‍ബത്ത് ജിഹാദ്' അവതരിപ്പിച്ച് രാം ദേവ്; പതജ്ഞലി ഉല്‍പ്പന്നങ്ങള്‍ വാങ്ങിയാല്‍ ക്ഷേത്രങ്ങളും ഗുരുകുലങ്ങളുമുണ്ടാവുമെന്ന് (VIDEO)

Update: 2025-04-10 03:29 GMT
ഹിന്ദുത്വ വിപണിയില്‍ സര്‍ബത്ത് ജിഹാദ് അവതരിപ്പിച്ച് രാം ദേവ്; പതജ്ഞലി ഉല്‍പ്പന്നങ്ങള്‍ വാങ്ങിയാല്‍ ക്ഷേത്രങ്ങളും ഗുരുകുലങ്ങളുമുണ്ടാവുമെന്ന് (VIDEO)

ന്യൂഡല്‍ഹി: ഹിന്ദുത്വ വിപണിയിലേക്ക് പുതിയ 'ജിഹാദ്' അവതരിപ്പിച്ച് വിവാദ യോഗാ ഗുരു രാംദേവ്. സര്‍ബത്ത് വില്‍ക്കുന്ന ഒരു കമ്പനി ലാഭം ഉപയോഗിച്ച് മസ്ജിദുകളും മദ്‌റസകളും നിര്‍മിക്കുകയാണെന്ന് രാം ദേവ് പറഞ്ഞു. 'സര്‍ബത്ത് ജിഹാദിലൂടെ' സര്‍ബത്ത് എന്ന പേരില്‍ ടോയ്‌ലറ്റ് ക്ലീനറുകള്‍ മറ്റും വില്‍ക്കുകയാണെന്നും അതില്‍ നിന്ന് രക്ഷ നേടാന്‍ പതഞ്ജലി സര്‍ബത്തും ജ്യൂസുകളും മാത്രമേ ഉപയോഗിക്കാവൂയെന്നും രാംദേവ് ഹിന്ദുത്വരോട് അഭ്യര്‍ത്ഥിച്ചു.

''പതഞ്ജലിയുടെ റോസ് സര്‍ബത്ത് തിരഞ്ഞെടുക്കുന്നത് ഗുരുകുലങ്ങള്‍, ക്ഷേത്രങ്ങള്‍, പതഞ്ജലി സര്‍വകലാശാല, ഭാരതീയ ശിക്ഷാ ബോര്‍ഡ് എന്നിവയക്ക് നല്ലതാണ്. ലവ് ജിഹാദും വോട്ട് ജിഹാദും ഉള്ളതുപോലെ സര്‍ബത്ത് ജിഹാദും ഉണ്ട്. അതിനാല്‍, ഈ സര്‍ബത്ത് ജിഹാദില്‍ നിന്ന് നിങ്ങള്‍ സ്വയം പരിരക്ഷിക്കണം''-രാം ദേവ് പറഞ്ഞു.

അതേസമയം, ഇതിനെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. ഹിന്ദുത്വവാദികള്‍ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതാണെന്ന് ചിലര്‍ പരിഹസിച്ചു. പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരുടെ ശല്യം അധികകാലം സഹിക്കേണ്ടി വരില്ലെന്നാണ് പരിഹാസം.

തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങള്‍ ഉപയോഗിച്ചുള്ള കച്ചവടം അവസാനിപ്പിക്കണമെന്ന് പതഞ്ജലി കമ്പനിക്ക് നേരത്തെ സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് രാം ദേവ് അടക്കമുള്ളവര്‍ മാപ്പ് പറയുകയുമുണ്ടായി. രോഗങ്ങള്‍ മാറാന്‍ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ സഹായിക്കുമെന്ന കമ്പനിയുടെ പ്രചരണത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

Similar News