ലൈംഗീക പീഡനക്കേസ്: വിജയ് ബാബുവിന്റെ അറസ്റ്റിനുളള വിലക്ക് ഹൈക്കോടതി നീട്ടി
ഹരജി വീണ്ടും വെള്ളിയാഴ്ച കോടതി പരിഗണിക്കും.കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോള്‍ വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് ഇന്നു വരെ തടഞ്ഞിരുന്നു
കൊച്ചി: യുവനടിയെ ലൈംഗീക പീഡനത്തിനിരയാക്കിയെന്ന പരാതിയെ തുടര്‍ന്ന് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബിുന്റെ അറസ്റ്റിനുള്ള വിലക്ക് ഹൈക്കോടതി നീട്ടി.വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി.ഹരജി വീണ്ടും വെള്ളിയാഴ്ച കോടതി പരിഗണിക്കും.കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോള്‍ വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് ഇന്നു വരെ തടഞ്ഞിരുന്നു.
പരാതിക്കാരിയെ കാണാനോ സ്വാധീനിക്കാനോ വിജയ് ബാബു ശ്രമിക്കരുത്,അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളും കോടതി മുന്നോട്ടു വെച്ചിരുന്നു.വിജയ് ബാബുവിനെ ചോദ്യം ചെയ്ത ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.ഇന്ന് വീണ്ടും ഹരജി പരിഗണിക്കവെയാണ് വെളളിയാഴ്ച വരെ അറസ്റ്റ് വിലക്കിയിരിക്കുന്നത്.
യുവ നടിയുടെ പരാതിയെ തുടര്‍ന്ന് പോലിസ് കേസെടുത്തതിന് പിന്നാലെ ഏപ്രില്‍ 24ന് വിദേശത്തേക്ക് കടന്ന് ഒളിവില്‍ കഴിഞ്ഞ വിജയ് ബാബു ഒരു മാസത്തിനു ശേഷം കോടതി ഇടപെടലിനെ തുടര്‍ന്ന് ഈ മാസം ഒന്നിനാണ് തിരിച്ചെത്തിയത്.തുടര്‍ന്ന് അന്നും അതിനടുത്ത ദിവസവും വിജയ് ബാബു പോലിസ് മുമ്പാകെ ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു.