റയല്‍ മാഡ്രിഡിന് 34ാം സ്പാനിഷ് കിരീടം

ലീഗിലെ തുടര്‍ച്ചയായ 10 ാം മല്‍സരവും വിജയിച്ചാണ് സിദാന്‍ന്റെ കുട്ടികള്‍ കിരീടമണിഞ്ഞത്. സിദാന്റെ കീഴിലെ റയലിന്റെ രണ്ടാം കിരീടമാണിത്.

Update: 2020-07-17 06:01 GMT

മാഡ്രിഡ്: സ്പാനിഷ് ലീഗ് കിരീടം 34ാം തവണയും സ്വന്തമാക്കി റയല്‍ മാഡ്രിഡ്. ഒരു മല്‍സരം ശേഷിക്കെ ഇന്ന് വിയ്യാറയലിനെ 2-1ന് തോല്‍പ്പിച്ചാണ് ബാഴ്‌സയുടെ ബദ്ധവൈരികളായ റയല്‍ കിരീടത്തില്‍ മുത്തമിട്ടത്. ലീഗിലെ തുടര്‍ച്ചയായ 10ാം മല്‍സരവും വിജയിച്ചാണ് സിദാന്‍ന്റെ കുട്ടികള്‍ കിരീടമണിഞ്ഞത്. സിദാന്റെ കീഴിലെ റയലിന്റെ രണ്ടാം കിരീടമാണിത്. രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണ ഇന്നത്തെ മല്‍സരത്തില്‍ ഇത്തരി കുഞ്ഞന്‍മാരായ ഒസാസുനയോടും തോറ്റു. ഇന്നും അടുത്ത മല്‍സരത്തിലും തകര്‍പ്പന്‍ ജയം നേടി കിരീടം നേടാന്‍ ആഗ്രഹിച്ച ബാഴ്‌സയുടെ സ്വപ്‌നവും അവസാനിച്ചു.റയലിന്റെ തോല്‍വി ആഗ്രഹിച്ച ബാഴ്‌സയക്ക് ലഭിച്ചതാവട്ടെ തോല്‍വിയും.2016-17സീസണിലാണ് റയല്‍ അവസാനമായി കിരീടം നേടിയത്. അന്നും സിദാനായിരുന്നു കോച്ച്. രണ്ട് തവണയും ഹാട്രിക്ക് കിരീടം പ്രതീക്ഷിച്ചിറങ്ങിയ ബാഴ്‌സയ്ക്ക് ഭീഷണിയായത് റയലായിരുന്നു. 29, 77 മിനിറ്റുകളില്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഫ്രാന്‍സിന്റെ കരീം ബെന്‍സിമയാണ് റയലിന്റെ ഗോള്‍ നേടിയത്. ഏഴ് പോയിന്റിന്റെ ലീഡോടുകൂടിയാണ് റയലിന്റെ കിരീട നേട്ടം. റയലിന് 86 പോയിന്റാണുള്ളത്. ബാഴ്‌സയ്ക്ക് 79 പോയിന്റും.

11ാം സ്ഥാനക്കാരായ ഒസാസുനയോട് ബാഴ്‌സ തോറ്റത് 2-1നാണ്. അര്‍നെയ്‌സിലൂടെ 15ാം മിനിറ്റില്‍ ഒസാസുനയാണ് ലീഡെടുത്തത്. തുടര്‍ന്ന് 62ാം മിനിറ്റില്‍ മെസ്സിയിലൂടെ ബാഴ്‌സ സമനില പിടിക്കുകയായിരുന്നു.എന്നാല്‍ ഇഞ്ചുറി ടൈമില്‍ ടോറസിലൂടെ ഒസാസുന ഒരു ഗോളടിച്ച് ജയം സ്വന്തമാക്കുകയായിരുന്നു.

Tags:    

Similar News