സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചാല്‍ ഫലസ്തീന്‍ ഭീകരരാഷ്ട്രമാവുമെന്ന് നെതന്യാഹു
ടെല്‍അവീവ്: ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചു കൊണ്ടുള്ള യൂറോപ്യന്‍ രാജ്യങ്ങളായ നോര്‍വേ, അയര്‍ലന്‍ഡ്, സ്‌പെയിന്‍ എന്നിവര്‍ക്കെതിരേ അമര്‍ഷവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഫലസ്തീനെ സ്വതന്ത്ര രാഷട്രമായി അംഗീകരിക്കാനുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ നീക്കം തീവ്രവാദത്തിന് പ്രതിഫലം നല്‍കുന്നതിന് തുല്യമാണെന്ന് നെതന്യാഹു പറഞ്ഞു. ഭീകരവാദത്തെ പിന്തുണക്കുകയാണ് ഈ രാജ്യങ്ങള്‍ ചെയ്യുന്നത്. സ്വതന്ത്ര രാഷട്രമായി അംഗീകരിച്ചാല്‍ ഫലസ്തീന്‍ ഭീകര രാഷ്ട്രമായി മാറു. ഭീകരതയ്ക്ക് പ്രതിഫലം നല്‍കിയാല്‍ രാജ്യത്ത് സമാധാനം കൊണ്ടുവരാന്‍ ആകില്ലെന്നും ഹമാസിനെ പരാജയപ്പെടുത്തുന്നതില്‍ നിന്ന് ഇസ്രായേലിനെ ആര്‍ക്കും തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചതിന് പിന്നാലെ നോര്‍വേ, സ്‌പെയിന്‍, അയര്‍ലാന്‍ഡ് എന്നിവിടങ്ങളിലെ തങ്ങളുടെ അംബാസിഡറെ ഇസ്രായേല്‍ കഴിഞ്ഞ ദിവസം തിരിച്ച് വിളിച്ചിരുന്നു. മെയ് 28ന് ഫലസ്തീനെ സ്വതന്ത്ര രാഷട്രമായി അംഗീകരിക്കുമെന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രഖ്യാപനം ഇസ്രായേലിനെ കടുത്ത പ്രതിരോധത്തിലാക്കിയിട്ടുണ്ട്.