മതപരിവര്‍ത്തനം ആരോപിച്ച് യുപി ഭീകര വിരുദ്ധ സേന അറസ്റ്റ് തുടരുന്നു

Update: 2021-10-02 07:21 GMT

ലഖ്‌നൗ: നിര്‍ബന്ധിത മത പരിവര്‍ത്തനം ആരോപിച്ച് ഒരു മുസ് ലിം യുവാവിനെ കൂടി യുപി ഭീകര വിരുദ്ധ സേന(എടിഎസ്) അറസ്റ്റ് ചെയ്തു. ഇസ് ലാം മതം സ്വീകരിച്ച മഹാരാഷ്ട്ര യവത്മാല്‍ സ്വദേശിയായ ധീരജ് ജഗ്തപിനേയാണ് യുപി പോലിസ് അറസ്റ്റ് ചെയ്തത്.

10 വര്‍ഷം മുന്‍പ് ഇസ് ലാം മതം സ്വീകരിച്ച ധീരജ് നിരവധി പേരെ ഇസ് ലാമിലേക്ക് മത പരിവര്‍ത്തനം നടത്തിയതായി യുപി പോലിസ് പറഞ്ഞു. 'റിവര്‍ട്ട്', 'റിഹാബ്', 'ദഅ് വ' എന്നീ പേരുകളില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി ധീരജ് മത പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയതായും യുപി പോലിസ് ആരോപിച്ചു. വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ മത മൗലിക ആശയങ്ങള്‍ പ്രചരിപ്പിച്ചതായും ധീരജ് ഇസ് ലാമിക് യൂത്ത് ഫൗണ്ടേഷന്റെ സജീവ പ്രവര്‍ത്തകനാണെന്നും എടിഎസ് പറഞ്ഞു.

നിര്‍ബന്ധിത മത പരിവര്‍ത്തനം ആരോപിച്ച് പ്രമുഖ മുസ് ലിം പണ്ഡിതന്‍മാര്‍ ഉള്‍പ്പടെ 14 പേരേയാണ് യുപി ഭീകര വിരുദ്ധ സേന ഇതുവരെ അറസ്റ്റ് ചെയ്തത്. മൗലാന കലീം സിദ്ദീഖി, മൗലാന ഉമര്‍ ഗൗതം, മുഹമ്മദ് ഇദ് രീസ് ഖുറേഷി, മുഹമ്മദ് സലീം എന്നിവര്‍ ഉള്‍പ്പടെ 14 പേരാണ് യുപി എടിഎസിന്റെ പിടിയിലുള്ളത്.

മൗലാന കലീം സിദ്ദീഖി, മൗലാന ഉമര്‍ ഗൗതം എന്നിവരുടെ അറസ്റ്റിനെതിരേ രാജ്യ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് യോഗി സര്‍ക്കാറിന്റെ നടപടികളെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും വിവിധ സംഘടനാ നേതാക്കളും ആരോപിച്ചു.

Tags:    

Similar News