കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സിഎസ്‌ഐ പള്ളിയില്‍ ധ്യാനം; അന്വേഷണം തുടങ്ങി
ഇടുക്കി: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സിഎസ്‌ഐ പള്ളിയില്‍ അനുമതിയില്ലാതെ ധ്യാനവും വൈദിക സമ്മേളനവും സംഘടിപ്പിച്ച സംഭവത്തില്‍ ദേവികുളം സബ് കലക്ടര്‍ പ്രേംക്യഷ്ണന്‍ അന്വേഷണം തുടങ്ങി. സഭാ വിശ്വാസിയായ തിരുവനന്തപുരം സ്വദേശി മോഹനന്‍ ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നെങ്കിലും കാര്യമായ നടപടിയെടുത്തിരുന്നില്ല. ഇക്കാര്യം മലയാളം മാധ്യമങ്ങള്‍ സംഘടിതമായി മുക്കിയത് തേജസ് ന്യൂസ് റിപോര്‍ട്ട് ചെയ്തിരുന്നു. പിന്നെലായാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും അന്വേഷണം തുടങ്ങുകയും ചെയ്തത്. സംഭവത്തില്‍ ചീഫ് സെക്രട്ടറിയും ജില്ലാ കലക്ടറു അന്വേഷണം നടത്തി നിജസ്ഥിതി അറിയിക്കാന്‍ ആവശ്യപ്പെട്ടതായും സബ് കലക്ടര്‍ പറഞ്ഞു.
കൊവിഡ് രണ്ടാംതരംഗം രൂക്ഷമായ ഇക്കഴിഞ്ഞ ഏപ്രില്‍ 13 മുതല്‍ 17 വരെയാണ് മൂന്നാറില്‍ സി എസ് ഐ സഭയുടം നേതൃത്വത്തില്‍ വൈദികര്‍ ധ്യാനം സഘടിപ്പിച്ചത്. 480ഓളം വൈദികരെ പങ്കെടുപ്പിച്ചാണ് ധ്യാനം നത്തിയത്. ധ്യാനത്തില്‍ പങ്കെടുത്ത വൈദികര്‍ മാസ്‌ക് ധരിക്കുകയോ മറ്റ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയോ ചെയ്തിട്ടില്ല. ഇതിന് ശേഷം മടങ്ങിയെത്തിയ വൈദികര്‍ ഇടവക പള്ളികളിലെ ശുശ്രൂഷകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് ധ്യാനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ നൂറോളം വൈദികര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിക്കുകയും പിന്നീട് രണ്ട് വൈദികര്‍ മരിക്കുകയും ചെയ്തത്. സഭാ നേതൃത്വത്തത്തിന്റെ നടപടിക്കെതിരേ വിശ്വാസികള്‍ക്കിടയില്‍ നിന്നു തന്നെ വന്‍ പ്രതിഷേധം ഉയരുന്നുണ്ട്.
Retreat at CSI church in violation of covid protocol; investigation starts