'സവര്‍ക്കറെപ്പോലെ സായിപ്പിന്റെ ഷൂ നക്കിയിട്ടില്ല; ടിപ്പുസുല്‍ത്താന്‍ രാജ്യ സ്‌നേഹികളുടെ മനസ്സിലെ മൈസൂര്‍ കടുവ': റിജില്‍ മാക്കുറ്റി
കോഴിക്കോട്: ഇന്ത്യ ഭരിച്ച മുസ്‌ലിം ഭരണാധികാരികള്‍പ്പെറ്റിയുള്ള പാഠഭാഗങ്ങള്‍ വെട്ടിച്ചുരുക്കാനുള്ള കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിന്റെ നീക്കത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ്് നേതാവ് റിജില്‍ മാക്കുറ്റി. സവര്‍ക്കറെപ്പോലെ സായിപ്പിന്റെ ഷൂ നക്കിയിട്ടില്ല, ടിപ്പുസുല്‍ത്താന്‍ രാജ്യ സ്‌നേഹികളുടെ മനസ്സിലെ മൈസൂര്‍ കടുവ തന്നേയാണെന്ന് റിജില്‍ ഫേസ്ബുക്കില്‍ കുറിച്ചു. 'ടിപ്പുസുല്‍ത്താന്‍ ഭീരു സവര്‍ക്കറെപ്പോലെ സായിപ്പിന്റെ ഷൂ നക്കിയിട്ടില്ല, മാപ്പ് ഇരന്നിട്ടില്ല. ബ്രിട്ടീഷുകാരന്റെ വെടിയുണ്ട ഇടനെഞ്ചില്‍ ഏറ്റുവാങ്ങിയാണ് ഈ രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായത്. രാജ്യ സ്‌നേഹികളുടെ മനസ്സില്‍ എന്നും മൈസൂര്‍ കടുവ തന്നെയാണ് ധീരനായ ടിപ്പു സുല്‍ത്താന്‍.
ചാണക സംഘികളുടെ സര്‍ട്ടിഫിക്കറ്റ് മൈസൂര്‍ കടുവയ്ക്ക് വേണ്ട.' റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ കുറിച്ചു.
ടിപ്പു സുല്‍ത്താന്‍, ബാബര്‍, മുഹമ്മദ് ബിന്‍ തുഗ്ലക്ക് തുടങ്ങിയ ഭരണാധികാരികളെപ്പറ്റിയുള്ള പാഠഭാഗങ്ങള്‍ വെട്ടിച്ചുരുക്കാന്‍ കര്‍ണാടകയിലെ പാഠപുസ്തക പരിഷ്‌കാര കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
ടിപ്പുവിനെ മഹത്വവത്കരിക്കുന്ന വിശേഷണങ്ങളൊക്കെ ഒഴിവാക്കും. ടിപ്പു സ്വാതന്ത്ര്യസമര സേനാനിയാണെന്ന് പറയുന്ന ഭാഗവും നീക്കും. മുഗള്‍ സാമ്രാജ്യത്തിന്റെ വിശാലമായ ചരിത്രം ഇനി പഠിക്കാനുണ്ടാവില്ല. പകരം, സംക്ഷിപ്ത വിവരണങ്ങളില്‍ ഒതുക്കും. കശ്മീരിലെ കര്‍കോട്ട സാമ്രാജ്യവും അസമിലെ അഹോം സാമ്രാജ്യവും സിലബസില്‍ ഉള്‍പ്പെടുത്തും. ബുദ്ധ, ജൈന മതങ്ങളുടെ പിറവിയെപ്പറ്റി പറയുന്ന അധ്യായത്തിന്റെ മുഖവുരയും ഒഴിവാക്കിയിട്ടുണ്ട്. ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നിട്ടുണ്ട്.
ചരിത്രത്തില്‍ നിക്ഷ്പക്ഷ നിലപാട് സ്വീകരിക്കാനാണ് തങ്ങള്‍ ശ്രമിച്ചെതന്ന് പാഠപുസ്തക പരിഷ്‌കാര കമ്മിറ്റി തലവന്‍ രോഹിത് ചക്രതീര്‍ഥ പറഞ്ഞു. സത്യസന്ധമായ വിവരങ്ങള്‍ ഉള്‍പ്പെടുത്താനായിരുന്നു ശ്രമം. ടിപ്പുവിനെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളില്‍ വ്യാജമായ ചിലതുണ്ട്. അതൊക്കെ ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു. ടിപ്പു സുല്‍ത്താന്‍ മൈസൂര്‍ കടുവയല്ല, എലിയാണ് എന്ന് ബിജെപി എംഎല്‍എ അപ്പാച്ചു രഞ്ജന്‍ ആരോപിച്ചു. 8000 അമ്പലങ്ങളും പള്ളികളും ടിപ്പു തകര്‍ത്തു, ഒട്ടേറെ ആളുകളുടെ മതം മാറ്റി. 60,000 കൂര്‍ഗ് ജനതയെ കൊന്നു. ടിപ്പുവിനെ പാഠപുസ്തകങ്ങളില്‍ നിന്ന് പുറത്താക്കണമെന്നും എംഎല്‍എ പറഞ്ഞു.
2023ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വലിയ തോതിലുള്ള വര്‍ഗീയ ധ്രുവീകരണ പ്രചാരണങ്ങള്‍ക്കാണ് സംഘപരിവാരും തുടക്കം കുറിച്ചിരിക്കുന്നത്. ഹിജാബ്, ഹലാല്‍, മദ്‌റസ, ടിപ്പുസുല്‍ത്താന്‍, ഭഗവത് ഗീത, മുസ് ലിം കച്ചവടക്കാര്‍ക്ക് ബഹിഷ്‌കരണം തുടങ്ങി മുസ് ലിം വിരുദ്ധ നീക്കങ്ങളിലൂടെ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണ് ബിജെപിയുടെ പ്രചാരണങ്ങള്‍.