വടകര ഏറാമലയില്‍ ആര്‍എംപി പ്രവര്‍ത്തകന്റെ വീട് ആക്രമിച്ചു; പിന്നില്‍ സിപിഎം എന്ന് ആര്‍എംപി

ഏറാമല പഞ്ചായത്ത് മെമ്പര്‍ ജി രതീഷിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.

Update: 2021-07-28 00:48 GMT
വടകര ഏറാമലയില്‍ ആര്‍എംപി പ്രവര്‍ത്തകന്റെ വീട് ആക്രമിച്ചു; പിന്നില്‍ സിപിഎം എന്ന് ആര്‍എംപി

കോഴിക്കോട്: വടകര ഏറാമലയില്‍ ആര്‍എംപി പ്രവര്‍ത്തകന്റെ വീടിനു നേരെ അക്രമം. ഏറാമല പഞ്ചായത്ത് മെമ്പര്‍ ജി രതീഷിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമി സംഘം വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് ആര്‍എംപി ആരോപിച്ചു.

അടുത്തിടെ ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനേയും ടി പി ചന്ദ്രശേഖരന്റെ മകന്‍ നന്ദുവിനേയും വധിക്കുമെന്ന് ഊമക്കത്തും ലഭിച്ചിരുന്നു. മുന്നറിയിപ്പ് നല്‍കിയിട്ടും അനുസരിക്കാത്തതാണ് ചന്ദ്രശേഖരനെ കൊല്ലാന്‍ കാരണമെന്നാണ് ആ കത്തില്‍ പറഞ്ഞിരുന്നത്. കെ കെ രമ എംഎല്‍എയുടെ ഓഫിസ് വിലാസത്തിലാണ് കത്ത് കിട്ടിയത്. ചാനല്‍ ചര്‍ച്ചയില്‍ ഷംസീറിനെതിരേ ഒന്നും പറയരുതെന്നും ഭീഷണിക്കത്തില്‍ പറഞ്ഞിരുന്നു.

Tags:    

Similar News