കണ്ണൂരില്‍ വീട്ടില്‍ കവര്‍ച്ച; 15 പവന്‍ നഷ്ടമായി

Update: 2023-03-01 10:24 GMT
കണ്ണൂരില്‍ വീട്ടില്‍ കവര്‍ച്ച; 15 പവന്‍ നഷ്ടമായി

കണ്ണൂര്‍: കണ്ണാടിപ്പറമ്പ് ആറാംപീടികല്‍ വീട്ടില്‍ വന്‍ കവര്‍ച്ച. 15 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. കണ്ണാടിപറമ്പ് ആറാംപീടികയിലെ ഖദീജ മഹലിലാണ് കവര്‍ച്ച നടന്നത്. ഇന്ന് രാവിലെ വീട്ടുടമ മുസ്തഫയുടെ ഭാര്യ ഫാത്തിബി ഉണര്‍ന്നപ്പോഴാണ് രണ്ടാം നിലയുടെ കിടപ്പുമുറിയിലെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി പരിശോധിച്ചപ്പോഴാണ് അലമാര കുത്തിത്തുറന്നായി മനസ്സിലായത്. അലമാരയിലുണ്ടായിരുന്ന വള, മാല, കമ്മല്‍ ഉള്‍പ്പെടെ 15 പവനോളം ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. മയ്യില്‍ പോലിസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Tags:    

Similar News