രോഹിത് വെമുല കാംപസുകളിലെ ജാതിമേധാവിത്വത്തെ അലോസരപ്പെടുത്തിയ ധീരപോരാളി: തുളസീധരന്‍ പള്ളിക്കല്‍
ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത് വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മസമര്‍പ്പണ ദിനത്തില്‍ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വെമുല അനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു തുളസീധരന്‍ പള്ളിക്കല്‍
കോഴിക്കോട്: വര്‍ണവെറിയും ദലിത് വിരുദ്ധതയും രൂഢമൂലമായ കാംപസുകളിലെ ജാതിമേധാവിത്വത്തെ അലോസരപ്പെടുത്തിയ ധീരപോരാളിയായിരുന്നു രോഹിത് വെമുലയെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത് വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മസമര്‍പ്പണ ദിനത്തില്‍ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വെമുല അനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ണവിവേചനത്തിന്റെ ഇരകളായ സാമൂഹിക വിഭാഗങ്ങളുടെ പ്രതിനിധികളായി ഉന്നത വിദ്യാഭ്യാസം തേടി ഇന്ത്യയിലെ കാംപസുകളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ ബഹിഷ്‌കൃതരാവുന്നു എന്ന് തിരിച്ചറിയാന്‍ രോഹിതിന് കഴിഞ്ഞെന്നും അദ്ദേഹം അനുസ്മരിച്ചു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് സവര്‍ണ വിഭാഗങ്ങളുടെ കൂത്തരങ്ങായി മാറിയിരിക്കുന്നു. ഇത് ചോദ്യം ചെയ്യുന്നവരൊക്കെ നജീബിനെ പോലെ അപ്രത്യക്ഷരാക്കപ്പെടുകയോ ഫാത്തിമ ലത്തീഫിനെ പോലെ ആത്മഹത്യയില്‍ അഭയം തേടുകയോ ആണെന്നും തുളസീധരന്‍ പള്ളിക്കല്‍ ഓര്‍മിപ്പിച്ചു.
ഇതിനെതിരേ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന, വിഭവാധികാരം തുല്യമായി വിതരണം ചെയ്യപ്പെടുന്ന ഒരു സാമൂഹിക സൃഷ്ടിക്കായുള്ള പോരാട്ടത്തില്‍ രോഹിത് വെമുല ഒരു പ്രതീകമാണ്. മനുസ്മൃതിയിലേക്ക് രാജ്യത്ത് കൊണ്ടെത്തിക്കാനുള്ള അതിവേഗപാച്ചിലിലാണ് സംഘപരിവാര ഭരണകൂടം. അതിനെതിരേ ഐക്യപ്പെടേണ്ട ബാധ്യത ഇന്ത്യയിലെ മര്‍ദ്ധിതജനവിഭാഗങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ വെര്‍ച്വലായാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍ അധ്യക്ഷത വഹിച്ചു. സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ്, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ, സംസ്ഥാന സമിതിയംഗങ്ങളായ അന്‍സാരി ഏനാത്ത്, ശശി പഞ്ചവടി സംസാരിച്ചു.