'ലോകത്തിലെ ഏറ്റവും വേഗതയേറിയ' ഇലക്ട്രിക് വിമാനവുമായി റോള്‍സ് റോയ്‌സ്

തങ്ങളുടെ ഇലക്ട്രിക് വിമാനമായ 'സ്പിരിറ്റ് ഓഫ് ഇന്നൊവേഷന്‍' ആണ് 'ലോകത്തിലെ ഏറ്റവും വേഗതയേറിയ' ഇലക്ട്രിക് വിമാനമെന്ന് റോള്‍സ് റോയ്‌സ് പ്രസ്താവനയില്‍ അവകാശപ്പെട്ടു.

Update: 2021-11-21 17:32 GMT

ലണ്ടന്‍: 'ലോകത്തിലെ ഏറ്റവും വേഗതയേറിയ' ഇലക്ട്രിക് വിമാനവുമായി പ്രമുഖ ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ റോള്‍സ് റോയ്‌സ്. തങ്ങളുടെ ഇലക്ട്രിക് വിമാനമായ 'സ്പിരിറ്റ് ഓഫ് ഇന്നൊവേഷന്‍' ആണ് 'ലോകത്തിലെ ഏറ്റവും വേഗതയേറിയ' ഇലക്ട്രിക് വിമാനമെന്ന് റോള്‍സ് റോയ്‌സ് പ്രസ്താവനയില്‍ അവകാശപ്പെട്ടു.ഇത് മൂന്ന് പുതിയ ലോക റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചതായും കമ്പനി വ്യക്തമാക്കി.

പരീക്ഷണാത്മക വിമാനങ്ങളുടെ പരീക്ഷണ കേന്ദ്രത്തില്‍നടന്ന പരീക്ഷണപ്പറക്കലിനിടെ വിമാനം മണിക്കൂറില്‍ 623 കിലോമീറ്റര്‍ (387.4 മൈല്‍) പരമാവധി വേഗതയില്‍ എത്തിയതായും ബ്രിട്ടീഷ് വാഹന നിര്‍മ്മാതാവ് പ്രസ്താവനയില്‍ അറിയിച്ചു. കണക്കുകള്‍ വേള്‍ഡ് എയര്‍ സ്‌പോര്‍ട്‌സ് ഫെഡറേഷനു പരിശോധനയ്ക്കായി അയച്ചതായും കമ്പനി വ്യക്തമാക്കി.

ഇലക്ട്രിക് വിമാനങ്ങള്‍ ത്വരിതപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള ആക്‌സിലറേറ്റിംഗ് ദി ഇലക്ട്രിഫിക്കേഷന്‍ ഓഫ് ഫ്‌ലൈറ്റ്' പദ്ധതിയുടെ (ACCEL) ഭാഗമാണ് 'സ്പിരിറ്റ് ഓഫ് ഇന്നൊവേഷന്‍'. എയ്‌റോസ്‌പേസ് ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ട് (എടിഐ), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, എനര്‍ജി & ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജി എന്നിവയുടെ പങ്കാളിത്തത്തോടെയുള്ളതാണ് പദ്ധതി.

Tags:    

Similar News