കൊല്ലം പൂരത്തിന്റെ കുടമാറ്റത്തില്‍ നവോത്ഥാന നായകരുടെ ചിത്രങ്ങള്‍ക്കൊപ്പം ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന്റെ ചിത്രവും

Update: 2025-04-16 03:21 GMT
കൊല്ലം പൂരത്തിന്റെ കുടമാറ്റത്തില്‍ നവോത്ഥാന നായകരുടെ ചിത്രങ്ങള്‍ക്കൊപ്പം ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന്റെ ചിത്രവും

കൊല്ലം: കൊല്ലം പൂരത്തിലെ കുടമാറ്റത്തില്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന്റെ ചിത്രം ഒളിച്ചു കടത്തി. ഡോ. ബി ആര്‍ അംബേദ്കര്‍, ശ്രീനാരായണഗുരു തുടങ്ങിയവരുടെ ചിത്രങ്ങളുള്ള സ്ഥലത്താണ് ഹെഡ്‌ഗേവാറിന്റെ ചിത്രവും ഉള്‍പ്പെടുത്തിയത്. ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് കൊല്ലം പൂരം നടക്കാറുള്ളത്. പൂരത്തിന്റെ ഭാഗമായി ഇന്നലെ നടന്ന കുടമാറ്റത്തിലാണ് ഹെഡ്‌ഗേവാറിന്റെ ചിത്രം ഉപയോഗിച്ചത്. ക്ഷേത്രോത്സവങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികളോ നേതാക്കളുടെ ചിത്രങ്ങളോ ഉപയോഗിക്കരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്. കൊല്ലം കോട്ടുങ്കല്‍ ദേവീ ക്ഷേത്രോത്സവത്തിനിടെയുള്ള ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവം വലിയ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് ക്ഷേത്രോപദേശക സമിതി പിരിച്ചുവിട്ടിരുന്നു.

Similar News