ഉത്തര കൊറിയക്കുമേലുള്ള യുഎന്‍ ഉപരോധം പിന്‍വലിക്കാന്‍ സമ്മര്‍ദ്ധം കടുപ്പിച്ച് റഷ്യയും ചൈനയും

ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്‌യാങില്‍ നിന്നുള്ള സമുദ്രോല്‍പ്പന്ന, വസ്ത്ര, പ്രതിമാ കയറ്റുമതികള്‍ക്ക് അനുമതി നല്‍കണമെന്ന് കാണിച്ച് 2019ല്‍ രഷ്യയും ചൈനയും യുഎന്നില്‍ പ്രമേയം കൊണ്ടുവന്നിരുന്നു

Update: 2021-11-02 02:09 GMT

പ്യോങ്‌യാങ്: ഉത്തര കൊറിയക്കുമേലുള്ള യുഎന്‍ ഉപരോധം പിന്‍വലിക്കാന്‍ സമ്മര്‍ദ്ധം കടുപ്പിച്ച് റഷ്യയും ചൈനയും രംഗത്ത്. 2006 മുതല്‍ ഉത്തരകൊറിയക്ക് നേരെ യുഎന്‍ പാസാക്കിയ ഉപരോധം പിന്‍വലിക്കുവാനുള്ള സമ്മര്‍ദ്ധ ശക്തമാക്കാനാണ് റഷ്യയും ചൈനയും തീരുമാനിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും ഇതുസംബന്ധിച്ച് നേരത്തെ തന്നെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഉത്തരകറിയ ആണവ മിസൈല്‍ പരീക്ഷണം നടത്തിയതിനെ തുടര്‍ന്നാണ് യുഎന്‍ ഉപരോധം കൊണ്ടുവന്നിരുന്നത്. എന്നാല്‍ കൊറിയന്‍ ജനതയുടെ പുരോഗതിയും ക്ഷേമവും കണക്കിലെടുത്ത് ഉപരോധം നീക്കുകയാണ് വേണ്ടതെന്ന നിലപാടാണ് റഷ്യയും ചൈനയും മുന്നോട്ട് വയ്ക്കുന്നത്.


ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്‌യാങില്‍ നിന്നുള്ള സമുദ്രോല്‍പ്പന്ന, വസ്ത്ര, പ്രതിമാ കയറ്റുമതികള്‍ക്ക് അനുമതി നല്‍കണമെന്ന് കാണിച്ച് 2019ല്‍ രഷ്യയും ചൈനയും യുഎന്നില്‍ പ്രമേയം കൊണ്ടുവന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ സമ്മര്‍ദ്ദം. ഈ വിയത്തില്‍ പുതിയ തീരുമാനം കൈക്കൊള്ളണമെങ്കില്‍ വനീറ്റോ അധികാരമുള്ള രാജ്യങ്ങളുടെതടക്കം ഒമ്പത് വോട്ട് ലഭിക്കണം. അതോടൊപ്പം അമേരിക്ക, ഫ്രന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ എതിര്‍ വോട്ടുകളും ഉണ്ടാവാന്‍ പാടില്ല. റഷ്യക്കും ചൈനക്കും ഇതേ അധികാരം സഭയിലുണ്ട്. ഉത്തരകൊറിയക്ക് രാജ്യത്തിന് പുറത്ത് പ്രവര്‍ത്തിക്കാനുള്ള അനുമതി നിഷേധിക്കുന്ന തരത്തിലുള്ള ഉപരോധമാണ് ഇപ്പോള്‍ നില നില്‍ക്കുന്നത്.


ഇരു കൊറിയകള്‍ തമ്മിലുള്ള റെയില്‍ വേ ഗതാഗതം പോലുംഅസാധ്യമായ സാഹചര്യമാണ്.ഇത് ഉത്തര കൊറിയന്‍ ജനതയെ ഇതര ലോകത്തു നിന്ന ഒറ്റപ്പെടുത്തിയിരിക്കുകയാണ്. ഇത്തരത്തിലുള്ള മാനുഷിക വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റഷ്യയും ചൈനയും യുഎന്നില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. എന്നാല്‍ ഉത്തരകൊറിയക്കെതിരേയുള്ള ഉപരോധത്തെ മറികടന്നുകൊണ്ട് അവരുമായി സൗഹൃദത്തില്‍ വര്‍ത്തിക്കുന്ന അംഗ രാജ്യങ്ങള്‍ക്കെതിരെയാണ് യുഎന്‍ നിലാപാടെടുക്കേണ്ടതെന്നാണ് അമേരിക്ക ഇതുസംബന്ധിച്ച് പ്രതികരിച്ചത്.


ഉപരോധത്തിലുള്ള ഉത്തരകൊറിയക്ക് സാമ്പത്തിക സഹായം നല്‍കിയ ചൈനീസ് നടപടിക്കെതിരേയാണ് അമേരിക്കയുടെ വിമര്‍ശനം. പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ ഏകാധിപത്യ നിലപാട് ഉത്തരകൊറിയന്‍ ജനതയെ സാരാമായി ബാധിക്കുന്നുവെന്ന മുറവിളിയാണ് അമേരിക്കയും ബ്രിട്ടനുമടക്കമുള്ളരാജ്യങ്ങള്‍ കാലങ്ങളായി ഉയര്‍ത്തുന്നത്.

Tags:    

Similar News