റഷ്യ- യുക്രെയ്ൻ ചർച്ചകൾ തുർക്കിയിൽ ചൊവ്വാഴ്ച ആരംഭിക്കുമെന്ന് ക്രെമിലിൻ

ഇസ്താംബൂളിൽ നടക്കാനിരിക്കുന്ന ചർച്ചകളിൽ തന്റെ സർക്കാർ യുക്രെയ്നിൻറെ “പ്രാദേശിക സമഗ്രത”ക്ക് മുൻഗണന നൽകുമെന്നായിരുന്നു വീഡിയോ സന്ദേശത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സെലൻസ്‌കി പറഞ്ഞത്.

Update: 2022-03-28 13:51 GMT

കീവ്: റഷ്യയും യുക്രെയ്നും തമ്മിലുള്ള സമാധാന ചർച്ചകൾ ചൊവ്വാഴ്ച തുർക്കിയിൽ നടന്നേക്കുമെന്ന് ക്രെമിലിൻ. ഇതുവരെയുള്ള ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും ചർച്ചകൾ മുഖാമുഖം നടക്കേണ്ടത് പ്രധാനമാണെന്നും ക്രെമിലിൻ പറഞ്ഞതായി വാർത്താ ഏജൻസി റോയിട്ടേഴ്‌സ് അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും തുർക്കി പ്രധാനമന്ത്രി എർദോഗനും ഞായറാഴ്ച ഇസ്താംബൂളിലെ ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ ഫോൺ കോളിൽ സമ്മതിച്ചു, ഇത് വെടിനിർത്തലിലേക്ക് നയിക്കുമെന്നാണ് അങ്കാറ പ്രതീക്ഷിക്കുന്നത്.

തിങ്കളാഴ്ച മുതൽ ചർച്ചകൾ ആരംഭിക്കുമെന്ന് തുർക്കി പറഞ്ഞിരുന്നു, എന്നാൽ തിങ്കളാഴ്ച മാത്രമേ പ്രതിനിധികൾ ചർച്ചകൾക്കായി തുർക്കിയിൽ എത്തുകയുള്ളൂ എന്നതിനാൽ സാധ്യതയില്ലെന്ന് ക്രെമിലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.

അതേസമയം റഷ്യയുമായുള്ള അടുത്ത ഘട്ട ചര്‍ച്ചകള്‍ നടക്കാനിരിക്കെ പ്രതികരണവുമായി യുക്രെയ്ന്‍ ഉദ്യോഗസ്ഥര്‍ രം​ഗത്തെത്തി. "പ്രധാന വിഷയങ്ങളിൽ എന്തെങ്കിലും വഴിത്തിരിവ് ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല," ആഭ്യന്തര മന്ത്രാലയ ഉപദേഷ്ടാവ് വാഡിം ഡെനിസെങ്കോ പറഞ്ഞു.

രാജ്യത്തിന്റെ സമഗ്രതയില്‍ ഉറച്ച് നില്‍ക്കുന്നതായും ഒരു വിട്ടുവീഴ്ചയ്ക്ക് തയാറാണെന്നും സെലന്‍സ്കി പ്രഖ്യാപിച്ചിരുന്നു. ഇസ്താംബൂളിൽ നടക്കാനിരിക്കുന്ന ചർച്ചകളിൽ തന്റെ സർക്കാർ യുക്രെയ്നിൻറെ "പ്രാദേശിക സമഗ്രത"ക്ക് മുൻഗണന നൽകുമെന്നായിരുന്നു വീഡിയോ സന്ദേശത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സെലൻസ്‌കി പറഞ്ഞത്.

Similar News