സ്ത്രീകളുടെ ക്ഷേമവും സുരക്ഷയും തങ്ങളുടെ ഉത്തരവാദിത്തമെന്ന് താലിബാന്‍

സ്ത്രീകളുമായി ഇടപെടുന്നതില്‍ തങ്ങളുടെ സുരക്ഷാ സംഘങ്ങള്‍ക്ക് വേണ്ടത്ര പരിശീലനം സിദ്ധിക്കാത്തത് ചിലയിടങ്ങളിലെങ്കിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Update: 2021-08-24 18:42 GMT

കാബൂള്‍: അഫ്ഗാനിലെ സ്ത്രീകളുടെ ക്ഷേമവും സുരക്ഷയും തങ്ങളുടെ ഉത്തരവാദിത്തമെന്ന് താലിബാന്‍. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗ്രൂപ്പ് വക്താവ് സബീഹുല്ല മുജാഹിദ് ആണ് ഇക്കാര്യം അറിയിച്ചത്.

സ്ത്രീകളുമായി ഇടപെടുന്നതില്‍ തങ്ങളുടെ സുരക്ഷാ സംഘങ്ങള്‍ക്ക് വേണ്ടത്ര പരിശീലനം സിദ്ധിക്കാത്തത് ചിലയിടങ്ങളിലെങ്കിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതിനാല്‍, തങ്ങള്‍ ഒരു നടപടിക്രമം വികസിപ്പിക്കുന്നത് വരെ സ്ത്രീകള്‍ അവരുടെ വീടുകളില്‍ തന്നെ തുടരണമെന്ന് അഭ്യര്‍ഥിക്കുന്നു. അവരെ ജോലികളില്‍നിന്നു ഒഴിവാക്കില്ല. മാത്രമല്ല, അവര്‍ ജോലിക്ക് ഹാജരായില്ലെങ്കിലും അവുടെ ശമ്പളം മുടക്കില്ലെന്നും താലിബാന്‍ വക്താവ് അറിയിച്ചു.

Tags:    

Similar News