സിഖ് വിരുദ്ധ കലാപം: സജ്ജന്‍കുമാര്‍ കൊലപാതകത്തിനു പ്രേരിപ്പിച്ചെന്നു സാക്ഷിമൊഴി
കലാപത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തിയ കേസില്‍ സജ്ജന്‍കുമാര്‍ ഉള്‍പ്പെടെ ആറുപേരെ ഹൈക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് സജ്ജന്‍കുമാര്‍ കോണ്‍ഗ്രസ് അംഗത്വം രാജിവച്ചിരുന്നു.
ന്യൂഡല്‍ഹി: 1984ല്‍ ഡല്‍ഹിയില്‍ നടന്ന സിഖ് വിരുദ്ധ കലാപത്തില്‍ സിഖുകാരെ കൊലപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാര്‍ കലാപകാരികളെ പ്രേരിപ്പിച്ചെന്ന് സാക്ഷിമൊഴി. പ്രോസിക്യൂഷന്‍ സാക്ഷികളില്‍ പ്രധാനിയായ ജോഗിന്ദര്‍ സിങാണ് ഡല്‍ഹി കോടതിയിലെ ജില്ലാ ജഡ്ജി പൂനം എ ബാംബ മുമ്പാകെ മൊഴി നല്‍കിയത്. സുല്‍ത്താന്‍പുരിയിലെ സുര്‍ജിത് സിങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ സജ്ജന്‍ കുമാറിനെതിരേ വിചാരണ നടക്കുകയാണ്. സജ്ജന്‍കുമാറാണ് കലാപകാരികളെ നയിച്ചതെന്നും പ്രകോപിപ്പിച്ചതെന്നും എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷനു വേണ്ടി വാദിക്കുന്ന അഡ്വ. തരന്നം ചീമ പറഞ്ഞു. കലാപത്തില്‍ സിങിന്റെ സഹോദരനും കൊല്ലപ്പെട്ടിരുന്നു. കേസ് നടപടികള്‍ കേള്‍ക്കുന്നത് കോടതി ഏപ്രില്‍ 9ലേക്കു മാറ്റി.
പ്രോസിക്യൂഷന്‍ സാക്ഷികളായ ചാം കൗറും ഷീലാ കൗറും സജ്ജന്‍കുമാറിനെ നേരത്തേ തിരിച്ചറിഞ്ഞിരുന്നു. കാര്‍കാര്‍ദൂമ കോടതിയില്‍ നിന്നു ഡല്‍ഹി ഹൈക്കോടതിയിലെ പാട്യാല ഹൗസ് കോടതിയിലേക്കു മാറ്റിയ കേസിന്റെ നടപടികളെല്ലാം വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. വീഡിയോയില്‍ പകര്‍ത്തുന്നതിനുള്ള ചെലവ് വഹിക്കാന്‍ തയ്യാറാണെന്ന് കുറ്റാരോപിതരായ സജ്ജന്‍കുമാറും ബ്രഹ്മാനന്ദ് ഗുപ്തയും വേദ് പ്രകാശും അറിയിച്ചിരുന്നു. സുല്‍ത്താന്‍പുരിയിലെ സുര്‍ജിത്ത് സിങിനെ കൊലപ്പെടുത്തിയതിലും കലാപം നടത്തിയതിലും മൂന്നു പ്രതികളാണുള്ളത്. തെളിവുകള്‍ യഥാവിധി രേഖപ്പെടുത്തിയില്ലെന്നു ചൂണ്ടിക്കാട്ടി കുറ്റാരോപിതര്‍ നല്‍കിയ ഹരജിയില്‍ കേസ് നടപടികള്‍ നേരത്തേ സ്റ്റേ ചെയ്തിരുന്നു.
കലാപത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തിയ കേസില്‍ സജ്ജന്‍കുമാര്‍ ഉള്‍പ്പെടെ ആറുപേരെ ഹൈക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് സജ്ജന്‍കുമാര്‍ കോണ്‍ഗ്രസ് അംഗത്വം രാജിവച്ചിരുന്നു.