സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ: കാന്തപുരം വീണ്ടും ജനറല്‍ സെക്രട്ടറി; ഇ സുലൈമാന്‍ മുസ് ല്യാര്‍ പ്രസിഡന്റ്

Update: 2024-02-23 06:37 GMT

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ(കാന്തപുരം വിഭാഗം) 2024-27 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ ജനറല്‍ സെക്രട്ടറിയായും ഇ സുലൈമാന്‍ മുസ് ല്യാര്‍ പ്രസിഡന്റായും തുടരും. കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ല്യാരാണ് ഖജാഞ്ചി. ഇ സുലൈമാന്‍ മുസ്‌ല്യാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പണ്ഡിത പ്രതിനിധി സമ്മേളനത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. സയ്യിദ് അലി ബാഫഖി തങ്ങള്‍, പി എ ഐദ്രൂസ് മുസ്‌ല്യാര്‍ കൊല്ലം, കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍(വൈസ് പ്രസിഡന്റുമാര്‍), പി അബ്ദുല്‍ ഖാദര്‍ മുസ് ല്യാര്‍ പൊന്മള, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി(സെക്രട്ടറിമാര്‍) എന്നിവരെയും തിരഞ്ഞെടുത്തു.

    പണ്ഡിതസമ്മേളനം വൈസ് പ്രസിഡന്റ് കുമ്പോല്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ് ല്യാര്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. ഏകദിന പണ്ഡിത സംഗമത്തില്‍ മതം, ദൈവം, യുക്തി, രാഷ്ട്രം, രാഷ്ടീയം, അനുഷ്ഠാനം, ആചാരം തുടങ്ങി വിവിധ സെഷനുകള്‍ക്ക് സമസ്ത സെക്രട്ടറിമാരായ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്്മാന്‍ സഖാഫി, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി, കൊളത്തൂര്‍ അലവി സഖാഫി നേതൃത്വം നല്‍കി. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നുള്ള കൂടിയാലോചന സമിതി(മുശാവറ)അംഗങ്ങളും മേഖലാ ഭാരവാഹികളുമായിരുന്നു സമ്മേളന പ്രതിനിധികള്‍.

    സയ്യിദ് ഫളല്‍ കോയമ്മ തങ്ങള്‍ എട്ടിക്കുളം, പി എ ഐദ്രൂസ് മുസ്‌ല്യാര്‍ കൊല്ലം, കെ പി മുഹമ്മദ് മുസ്‌ല്യാര്‍ കൊമ്പം, കെ കെ അഹ്മദ് കുട്ടി മുസ്‌ല്യാര്‍ കട്ടിപ്പാറ, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, അബൂഹനീഫല്‍ ഫൈസി തെന്നല, എ പി അബ്ദുല്ല മുസ്‌ല്യാര്‍ മാണിക്കോത്ത്, സി മുഹമ്മദ് ഫൈസി, ഡോ. ഹുസയ്ന്‍ സഖാഫി ചുള്ളിക്കോട്, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി സംബന്ധിച്ചു.


Tags:    

Similar News