പരസ്യപ്രതികരണം; നാസര്‍ ഫൈസി കൂടത്തായിക്ക് സമസ്തയുടെ താക്കീത്

Update: 2024-06-11 14:46 GMT
പരസ്യപ്രതികരണം; നാസര്‍ ഫൈസി കൂടത്തായിക്ക് സമസ്തയുടെ താക്കീത്

മലപ്പുറം: പരസ്യപ്രതികരണത്തില്‍ സമസ്ത യുവജന സംഘം(എസ് വൈഎസ്) നേതാവ് നാസര്‍ ഫൈസി കൂടത്തായിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ താക്കീത്. തിരഞ്ഞെടുപ്പിനു മുമ്പ് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസിക്കെതിരേ നാസര്‍ ഫൈസി ചാനലുകൡലൂടെ നടത്തിയ പരസ്യ പ്രതികരണത്തിലാണ് നടപടി. പോഷക സംഘടനാ നേതാക്കള്‍ സമസ്തയുടെ പേരില്‍ പ്രസ്താവന നടത്തുന്നത് അച്ചടക്ക ലംഘനമാണെന്നും ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി എടുക്കുമെന്നും നോട്ടീസില്‍ സൂചിപ്പിച്ചിട്ടുണ്ട്. സമസ്ത നേതാക്കളായ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍, എം ടി അബ്ദുല്ല മുസ്‌ല്യാര്‍, പി പി ഉമര്‍ മുസ്‌ലിയാര്‍ തുടങ്ങിയവരുടെ പേരിലാണ് വാര്‍ത്താകുറിപ്പ് പുറത്തിറക്കിയിട്ടുള്ളത്. തിരഞ്ഞെടുപ്പിനു പിന്നാലെ സമസ്ത-ലീഗ് പോരില്‍ മഞ്ഞുരുക്കമുണ്ടായതിനിടെയാണ് നാസര്‍ ഫൈസി കൂടത്തായിക്കെതിരേ നോട്ടീസ് നല്‍കിയത് എന്നതും ശ്രദ്ധേയമാണ്.

Tags:    

Similar News