
സംഭല്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ച പോലെ സംഭലില്‍ ഹരിഹര ക്ഷേത്രം നിര്‍മിക്കുമെന്ന് വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് സോഹന്‍ സൊളാങ്കി. കാര്‍ത്തികേയ മഹാദേവ് ക്ഷേത്രം എന്ന പേരിലുള്ള ക്ഷേത്രത്തില്‍ പൂജകള്‍ നടത്തിയ ശേഷമാണ് സോഹന്‍ സൊളാങ്കി ഇങ്ങനെ പറഞ്ഞത്. 46 വര്‍ഷം മുമ്പ് സംഭലില്‍ പൂട്ടിയിട്ട ക്ഷേത്രമാണ് ഇതെന്നും ഇപ്പോഴാണ് തുറക്കാന്‍ കഴിഞ്ഞതെന്നും സോഹാന്‍ സൊളാങ്കി അവകാശപ്പെട്ടു.