സിനിമാ നടികളെ കുറിച്ച് മോശം പരാമര്‍ശം: 'ആറാട്ടണ്ണന്‍' റിമാന്‍ഡില്‍

Update: 2025-04-26 14:40 GMT
സിനിമാ നടികളെ കുറിച്ച് മോശം പരാമര്‍ശം: ആറാട്ടണ്ണന്‍ റിമാന്‍ഡില്‍

കൊച്ചി: സിനിമാനടികളെ കുറിച്ച് അശ്ലീല പരാമര്‍ശം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കിയെ റിമാന്‍ഡ് ചെയ്തു. എറണാകുളം എസിജെഎം കോടതിയാണ് പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തത്. സിനിമാ നടികളില്‍ മിക്കവരും വേശ്യകളാണെന്ന പരാമര്‍ശമാണ് ഇയാള്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയത്. സംഭവത്തില്‍ സന്തോഷ് വര്‍ക്കിക്കെതിരെ നടി ഉഷ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ നാല്‍പത് വര്‍ഷമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തനിക്ക് ഇത് മാനസിക വിഷമത്തിന് കാരണമായി എന്ന് ചൂണ്ടിക്കാട്ടിയാണ് ഉഷ ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് സന്തോഷ് വര്‍ക്കിയുടെ പോസ്‌റ്റെന്നും ഒരു നടി എന്ന നിലയില്‍ തനിക്ക് ഇത് അപമാനം ഉണ്ടാക്കിയതായും പരാതിയില്‍ ഉഷ ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ എന്നിവരും സംസ്ഥാന പോലിസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്നലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Similar News