ലെബനാനെതിരേ കടുത്ത നടപടികളുമായി സൗദിയും ബഹ്‌റയ്‌നും; ഇറക്കുമതി നിരോധിച്ചതിനു പിന്നാലെ അംബാസഡറെ പുറത്താക്കി

സൗദി നേതൃത്വത്തിലുള്ള സഖ്യസേന യെമനില്‍ നടത്തിവരുന്ന യുദ്ധത്തെ വിമര്‍ശിക്കുന്ന മന്ത്രിയുടെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ആഴ്ച പുറത്തുവന്നതിനു പിന്നാലെയാണ് ലെബനാനെതിരേ സൗദി ശക്തമായ നടപടിയുമായി മുന്നോട്ട് വന്നത്.

Update: 2021-10-30 09:15 GMT

റിയാദ്: ലെബനാനില്‍ നിന്നുള്ള ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ ലെബനാന്‍ അംബാസഡറോട് രാജ്യം വിടാന്‍ നിര്‍ദേശിച്ച് സൗദി. സൗദി നേതൃത്വത്തിലുള്ള സഖ്യസേന യെമനില്‍ നടത്തിവരുന്ന യുദ്ധത്തെ വിമര്‍ശിക്കുന്ന മന്ത്രിയുടെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ആഴ്ച പുറത്തുവന്നതിനു പിന്നാലെയാണ് ലെബനാനെതിരേ സൗദി ശക്തമായ നടപടിയുമായി മുന്നോട്ട് വന്നത്.

ലെബനാന്‍ അംബാസഡറോട് 48 മണിക്കൂറിനകം രാജ്യം വിട്ടുപോകാനാണ് ആവശ്യപ്പെട്ടതെന്ന് സൗദി പ്രസ് ഏജന്‍സി വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യ തങ്ങളുടെ പൗരന്മാരെ ലെബനനിലേക്ക് യാത്ര ചെയ്യുന്നത് വിലക്കുകയും ലെബനാനിലെ സൗദി അംബാസഡറെ തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്. സൗദി അധികൃതര്‍ നടപടി കൈകൊണ്ട് മണിക്കൂറുകള്‍ക്ക് പിന്നാലെ ബഹ്‌റയ്‌നും ലെബനാനിതിരേയുള്ള നടപടി ശക്തമാക്കി. ഇതേ കാരണം ചൂണ്ടിക്കാട്ടി ലെബനാന്‍ അംബാസിഡറോട് 48 മണിക്കൂറിനകം രാജ്യം വിടാനും ആവശ്യപ്പെട്ടു. യെമനിലെ ഹൂതി വിമതര്‍ക്കെതിരായ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ യുദ്ധത്തെക്കുറിച്ച് ലെബനാന്‍ വിവരകാര്യ മന്ത്രി ജോര്‍ജ്ജ് കോര്‍ദാഹി നിര്‍ണായക പരാമര്‍ശങ്ങള്‍ നടത്തുന്ന ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കാന്‍ തുടങ്ങിയതിനെത്തുടര്‍ന്ന് തന്നെ സൗദിയും ലെബനാനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണത്.

'ലെബനീസ് അധികാരികള്‍ വസ്തുതകള്‍ അവഗണിക്കുകയും തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളുന്നതില്‍ തുടര്‍ച്ചയായി പരാജയപ്പെടുകയും ചെയ്തതിനാല്‍ ലെബനീസ് റിപ്പബ്ലിക്കുമായുള്ള ബന്ധത്തിലെ പരിണിത ഫലത്തില്‍ തങ്ങള്‍ ഖേദിക്കുന്നതായി' സൗദി വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News