ഖത്തറിലെ സൗദി എംബസി 'ദിവസങ്ങള്‍ക്കകം' തുറക്കും

ഖത്തര്‍ 'തീവ്രവാദത്തെ' പിന്തുണക്കുന്നുവെന്ന് ആരോപിച്ച് 2017ല്‍ വിച്ഛേദിച്ച നയതന്ത്ര, വാണിജ്യ, യാത്രാ ബന്ധങ്ങള്‍ പുനസ്ഥാപിക്കുന്നതിന് ഈ മാസം ആദ്യം സൗദി അറേബ്യയിലെ അല്‍ ഉലയില്‍ ചേര്‍ന്ന ജിസിസി ഉച്ചകോടിയില്‍ സൗദി അറേബ്യ, യുനൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബഹ്‌റയ്ന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സമ്മതിച്ചിരുന്നു.

Update: 2021-01-22 11:47 GMT

റിയാദ്: ഖത്തറിലെ സൗദി അറേബ്യന്‍ എംബസി 'ദിവസങ്ങള്‍ക്കകം 'വീണ്ടും തുറക്കും. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനെ ഉദ്ധരിച്ച് അല്‍ അറേബ്യ ടിവി ചാനലാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ദോഹയിലേക്ക് സൗദി ഉടന്‍ അംബാസിഡറെ അയക്കും.

ഖത്തര്‍ 'തീവ്രവാദത്തെ' പിന്തുണക്കുന്നുവെന്ന് ആരോപിച്ച് 2017ല്‍ വിച്ഛേദിച്ച നയതന്ത്ര, വാണിജ്യ, യാത്രാ ബന്ധങ്ങള്‍ പുനസ്ഥാപിക്കുന്നതിന് ഈ മാസം ആദ്യം സൗദി അറേബ്യയിലെ അല്‍ ഉലയില്‍ ചേര്‍ന്ന ജിസിസി ഉച്ചകോടിയില്‍ സൗദി അറേബ്യ, യുനൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബഹ്‌റയ്ന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സമ്മതിച്ചിരുന്നു. ജനുവരി 14 മുതല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ പുനസ്ഥാപിച്ച് സൗദി വ്യോമ-കര-കടല്‍ അതിര്‍ത്തികള്‍ ഖത്തറിനായി തുറന്നു കൊടുത്തിരുന്നു.




Tags:    

Similar News