ഹമാസ് തീവ്രവാദി സംഘടനയാണെന്ന പരാമര്‍ശം: ടിവി ചാനലിനെതിരേ സൗദിയില്‍ അന്വേഷണം

ാധ്യമങ്ങളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ചാനല്‍ ലംഘിച്ചോ എന്നു പരിശോധിക്കാനാണ് സൗദി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

Update: 2024-10-20 15:02 GMT

റിയാദ്: ഹമാസ്-ഹിസ്ബുല്ല നേതാക്കള്‍ തീവ്രവാദികളാണെന്ന പരാമര്‍ശം നടത്തിയ എംബിസി ചാനലിനെതിരേ അന്വേഷണം പ്രഖ്യാപിച്ച് സൗദി അറേബ്യ. വാര്‍ത്തയെ തുടര്‍ന്ന് ചാനലിന്റെ ബാഗ്ദാദിലെ ഓഫീസ് ഇറാഖികള്‍ തീയിട്ടിരുന്നു. തുടര്‍ന്ന് ചാനലിന്റെ രാജ്യത്തെ ഓഫിസ് അടച്ചുപൂട്ടാന്‍ ഇറാഖി സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു. മാധ്യമങ്ങളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ചാനല്‍ ലംഘിച്ചോ എന്നു പരിശോധിക്കാനാണ് സൗദി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

Tags:    

Similar News