സയ്യിദ് സ്വലാഹുദ്ധീന് കണ്ണവം വെളുമ്പത്ത് മഖാം കബര്‍സ്ഥാനിലെ ആറടി മണ്ണില്‍ അന്ത്യനിദ്ര
പോപുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ സന്ദേശം നല്‍കി. സ്വലാഹുദ്ധീന്റെ പിതാവ് സയ്യിദ് ഹാമിദ് യാസീന്‍ തങ്ങള്‍ മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കി. അമ്മാവന്‍ സയ്യിദ് മുഹമ്മദ് മഖ്തൂം സംസാരിച്ചു. ശേഷം സമീപത്തെ കണ്ണവം വെളുമ്പട്ടം മഖാമില്‍ കബറടക്കി.
കണ്ണൂര്‍: ആയിരങ്ങളുടെ കണ്ഠനാളങ്ങളില്‍നിന്നുയര്‍ന്ന തക്ബീര്‍ധ്വനികളുടെ അകമ്പടിയോടെ, കണ്ണൂര്‍ കണ്ണവത്ത് ആര്‍എസ്എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ സയ്യിദ് മുഹമ്മദ് സ്വലാഹുദ്ധീന് കണ്ണവം വെളുമ്പത്ത് മഖാം കബര്‍സ്ഥാനിലെ ആറടി മണ്ണില്‍ അന്ത്യനിദ്ര.സാധാരണക്കാരിലൊരാളായി നാടിന് താങ്ങുംതണലുമായി നിലകൊണ്ട സ്വലാഹുദ്ധീനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യോപചാരമര്‍പ്പിക്കാനും ജീവിതത്തിന്റെ നാനാതുറകളില്‍പെട്ട പതിനായിരങ്ങളാണ് മയ്യിത്ത് പൊതുദര്‍ശനത്തിന് വെച്ച കണ്ണവം പള്ളി പരിസരത്തേക്ക് ഒഴുകിയെത്തിയത്.
തലശ്ശേരി ജനറല്‍ ആശുപത്രിയില്‍നിന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചയ്ക്കു രണ്ടു മണിയോടെ നൂറു കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായാണ് മയ്യിത്ത് സ്വദേശമായ കണ്ണവത്തേക്ക് കൊണ്ടുവന്നത്. ജനറല്‍ ആശുപത്രി പരിസരത്തു പാതയോരത്തും നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വലാഹുദ്ധീന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ തടിച്ചുകൂടിയിരുന്നു.
എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി മൃതദേഹം ഏറ്റുവാങ്ങി. പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും അടങ്ങുന്ന വന്‍ ജനാവലി മയ്യിത്തിനെ അനുഗമിച്ചു. ഫയര്‍ഫോഴ്‌സ് ഓഫിസ് സ്‌റ്റേഡിയം സര്‍ക്കിളില്‍നിന്ന് വലത്തോട്ട് തിരിഞ്ഞ് പഴയ ബസ് സ്റ്റാന്റില്‍നിന്നും ഒവി റോഡ് വഴി സംഗമം മേല്‍പാലം കയറി കൂത്തുപറമ്പ് വഴിയാണ് കണ്ണവത്തേക്ക് എത്തിച്ചത്.
എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി, പോപുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒ എം എ സലാം, പോപുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നാസറുദ്ധീന്‍ എളമരം, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍, പോപുലര്‍ ഫ്രണ്ട് സംസ്ഥാന ഭാരവാഹികളായ സി അബ്ദുല്‍ ഹമീദ്, എ അബ്ദുല്‍ സത്താര്‍, കെ എച്ച് നാസര്‍, എസ് നിസാര്‍, പി പി റഫീഖ്, എസ്ഡിപിഐ സംസ്ഥാന ഭാരവാഹികളായ പി അബ്ദുല്‍ ഹമീദ്, കെ കെ അബ്ദുല്‍ ജബ്ബാര്‍, കെ എസ് ഷാന്‍, മുസ്തഫ കൊമ്മേരി, അജ്മല്‍ ഇസ്മായില്‍, പി ആര്‍ സിയാദ്, പോപുലര്‍ ഫ്രണ്ട് കണ്ണൂര്‍ സോണല്‍ പ്രസിഡന്റ് എം വി റഷീദ്, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ധീന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, പോപുലര്‍ഫ്രണ്ട് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ പി മഹ്മൂദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി വി മുഹമ്മദ് അനസ് തുടങ്ങിയവര്‍ സ്വലാഹുദ്ധീന് അന്ത്യോപചാരമര്‍പ്പിച്ചു.
വൈകീട്ട് 4.15ഓടെ മുനവ്വിറുല്‍ ഇസ്‌ലാം മദ്രസ പള്ളിപരിസരത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ ജീവിതത്തിന്റെ നാനാതുറകളില്‍പെട്ട ആയിരങ്ങളാണ് അന്ത്യോപചാരം അര്‍പ്പിച്ചത്. പരേതനെ അവസാനമായി ഒരു നോക്ക് കണാന്‍ ജീവിതത്തിന്റെ നാനാതുറകളില്‍പെട്ട പതിനായിരങ്ങളാണ് കണ്ണവം പള്ളി പരിസരത്ത് തടിച്ചുകൂടിയത്. ശേഷം മയ്യിത്ത് നമസ്‌കാരം നടന്നു. പോപുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ സന്ദേശം നല്‍കി. സ്വലാഹുദ്ധീന്റെ പിതാവ് സയ്യിദ് ഹാമിദ് യാസീന്‍ തങ്ങള്‍ മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കി. അമ്മാവന്‍ സയ്യിദ് മുഹമ്മദ് മഖ്തൂം സംസാരിച്ചു.ശേഷം സമീപത്തെ കണ്ണവം വെളുമ്പട്ടം മഖാമില്‍ കബറടക്കി.
ഇന്നലെ കണ്ണവത്തിനു സമീപം ചിറ്റാരിപ്പറമ്പിനടുത്ത് ചൂണ്ടയില്‍വച്ചാണ് കുടുംബത്തിന്റെ കണ്‍മുന്നിലിട്ട് എസ് ഡിപിഐ പ്രവര്‍ത്തകന്‍ സെയ്ദ് മുഹമ്മദ് സ്വലാഹൂദ്ദീനെ ആര്‍എസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്തിയത്. രണ്ടുസഹോദരിമാര്‍ക്കൊപ്പം വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങി കാറില്‍ വരുന്നതിനിടെയാണ് ആസൂത്രിത കൊലപാതകം അരങ്ങേറിയത്. സ്വലാഹുദ്ദീനും കുടുംബവും സഞ്ചരിച്ച കാറിനു പിന്നില്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ ഇടിക്കുകയായിരുന്നു. അപകടം പറ്റിയതറിഞ്ഞ് വാഹനം സൈഡില്‍ നിര്‍ത്തി പോലിസിനെ വിളിച്ചെങ്കിലും ആരുമെത്തിയില്ല. തൊട്ടുപിന്നാലെ ബൈക്കിലെത്തിയ അക്രമിസംഘം തലയ്ക്കും മറ്റും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച സഹോദരിമാരെ ബോംബും ആയുധങ്ങളും കാട്ടി ഭീഷണിപ്പെടുത്തിയ സംഘം സഹോദരി റാഹിദയെ വടിവാള്‍കൊണ്ട് വയറ്റിലും നെഞ്ചത്തും കൈക്കും മറ്റും കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു.സയ്യിദ് ഹാമിദ് യാസീന്‍ തങ്ങളുടെ രണ്ടാമത്തെ മകനാണ് സ്വലാഹുദ്ദീന്‍.