ഇന്റര്‍നെറ്റ് ബാങ്കിങ്, യുപിഐ സേവനങ്ങള്‍ തടസ്സപ്പെടും; മുന്നറിയിപ്പുമായി എസ്ബിഐ
സെര്‍വറുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സേവനം തടസപ്പെടുന്നതെന്നും എസ്ബിഐ ട്വീറ്റില്‍ അറിയിച്ചു.
ന്യൂഡല്‍ഹി: നാളെ ഇന്റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടുമെന്ന മുന്നറിയിപ്പുമായി എസ്ബിഐ. ശനിയാഴ്ച സേവനങ്ങള്‍ക്ക് തടസ്സം നേരിടുമെന്നാണ് എസ്ബിഐ വ്യക്തമാക്കുന്നത്. സെര്‍വറുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സേവനം തടസപ്പെടുന്നതെന്നും എസ്ബിഐ ട്വീറ്റില്‍ അറിയിച്ചു.
ഇന്റര്‍നെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ്, യുപിഐ സേവനങ്ങള്‍ തടസ്സപ്പെടുമെന്നാണ് എസ്ബിഐയുടെ അറിയിപ്പ്. 300 മിനിറ്റ് നേരത്തേക്കാവും സേവനങ്ങള്‍ ഇല്ലാതാവുക. ശനിയാഴ്ച രാത്രി 11.30 മുതല്‍ 4.30 വരെയാകും തടസ്സം നേരിടുക.
ജനങ്ങള്‍ക്ക് നേരിടുന്ന ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുകയാണെന്നും എസ്ബിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ഇതിന് മുമ്പ് ഒക്‌ടോബര്‍ എട്ടിനാണ് എസ്ബിഐ സെര്‍വറില്‍ അറ്റകുറ്റപ്പണി നടത്തിയത്.