എസ്ബിഐ സെര്‍വര്‍ തകരാറിലായി; യുപിഐ പണമിടപാടുകള്‍ തടസ്സപ്പെട്ടു

ഡൗണ്‍ ഡിറ്റക്റ്റര്‍ വെബ്‌സൈറ്റിലെ വിവരം അനുസരിച്ച് ഇന്ന് രാവിലെ അഞ്ച് മണി മുതല്‍ ആളുകള്‍ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Update: 2022-08-05 09:30 GMT

ന്യൂഡല്‍ഹി:ബാങ്കിന്റെ സെര്‍വര്‍ തകരാറിലായതിനെതുടര്‍ന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടില്‍ നിന്നും യുപിഐ ആപ്പുകള്‍ വഴി ഇടപാട് നടത്താനാവാതെ ഉപഭോക്താക്കള്‍.

ഡൗണ്‍ ഡിറ്റക്റ്റര്‍ വെബ്‌സൈറ്റിലെ വിവരം അനുസരിച്ച് ഇന്ന് രാവിലെ അഞ്ച് മണി മുതല്‍ ആളുകള്‍ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിയോടെ നിരവധിയാളുകള്‍ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലുടനീളം പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്നാണ് ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റിലെ മാപ്പ് വ്യക്തമാക്കുന്നത്. ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്നും എസ്ബിഐ ഇടപാടുകള്‍ നടത്താനാവുന്നില്ലെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്.

അതേസമയം, മറ്റ് ബാങ്കുകളുടെ അക്കൗണ്ടുകളില്‍ നിന്ന് ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ പോലുള്ള ആപ്പുകള്‍ മുഖാന്തരം പണമയക്കാന്‍ സാധിക്കുന്നുണ്ട്. നിരവധി ഉപഭോക്താക്കള്‍ ട്വിറ്ററില്‍ എസ്ബിഐ സെര്‍വര്‍ ഡൗണ്‍ ആണെന്ന് അറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

Tags:    

Similar News