മധ്യപ്രദേശിലെ 27% ഒബിസി ക്വാട്ട സുപ്രിം കോടതി ശരിവച്ചു; യൂത്ത് ഫോര്‍ ഈക്വാലിറ്റി എന്ന സംവരണ വിരുദ്ധരുടെ ഹരജി തള്ളി

Update: 2025-04-09 04:46 GMT
മധ്യപ്രദേശിലെ 27% ഒബിസി ക്വാട്ട സുപ്രിം കോടതി ശരിവച്ചു; യൂത്ത് ഫോര്‍ ഈക്വാലിറ്റി എന്ന സംവരണ വിരുദ്ധരുടെ ഹരജി തള്ളി

ഭോപ്പാല്‍: മധ്യപ്രദേശിലെ ഒബിസി വിഭാഗക്കാര്‍ക്ക് 27 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സര്‍ക്കുലറിനെ ചോദ്യം ചെയ്ത് യൂത്ത് ഫോര്‍ ഈക്വാലിറ്റി എന്ന സംഘടന നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് 2019 മാര്‍ച്ചില്‍ ഒബിസി സംവരണം 14 ശതമാനത്തില്‍ നിന്നും 27 ശതമാനം ആക്കിയത്. ഇവയെ ചോദ്യം ചെയ്ത 76 സവര്‍ണ ഹരജികള്‍ മധ്യപ്രദേശ് ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് യൂത്ത് ഫോര്‍ ഈക്വാലിറ്റി സുപ്രിംകോടതിയെ സമീപിച്ചത്. ഒബിസി സംവരണം 27 ശതമാനം ആക്കിയതിനാല്‍ മൊത്തം സംവരണം 50 ശതമാനം കടന്നുവെന്നാണ് സംഘടന വാദിച്ചത്. ഇത് സംവരണം 50 ശതമാനത്തില്‍ കൂടുതല്‍ ആവരുതെന്ന സുപ്രിംകോടതിയുടെ മുന്‍ വിധിയുടെ ലംഘനമാണെന്നായിരുന്നു വാദം. എന്നാല്‍, സര്‍ക്കാരിന് ഇതിന് അധികാരമുണ്ടെന്ന് ഹരജി തള്ളി സുപ്രിംകോടതി പറഞ്ഞു.

Similar News