അഞ്ചു സംസ്ഥാനങ്ങളിലായി 14 എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ മല്‍സര രംഗത്ത്
കേരളത്തില്‍ പത്തും കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര,പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ ഒന്നും വീതം എസ്ഡിപിഐ സ്ഥാനാര്‍ഥികളുമാണ് ജനവിധി തേടുന്നത്. ഡല്‍ഹിയിലെ സ്ഥാനാര്‍ഥിയെ 27ന് പ്രഖ്യാപിക്കും.
പി സി അബ്ദുല്ല
ബംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഞ്ചു സംസ്ഥാനങ്ങളിലായി എസ്ഡിപിഐയുടെ 14 സ്ഥാനാര്‍ഥികള്‍ മല്‍സര രംഗത്ത്. കേരളത്തില്‍ പത്തും കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര,പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ ഒന്നും വീതം എസ്ഡിപിഐ സ്ഥാനാര്‍ഥികളുമാണ് ജനവിധി തേടുന്നത്. ഡല്‍ഹിയിലെ സ്ഥാനാര്‍ഥിയെ 27ന് പ്രഖ്യാപിക്കും.
പശ്ചി ബംഗാളിലെ ജംഗിപ്പൂരില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ തഈദുല്‍ ഇസ്‌ലാം ആണ് സ്ഥാനാര്‍ഥി. ആന്ധ്ര കര്‍ണൂലില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ വാരിശ് മല്‍സരിക്കുന്നു.
തമിഴ്‌നാട് ചെന്നൈ സെന്‍ട്രലില്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകം സഖ്യത്തില്‍ എസ്ഡിപിഐ ദേശീയ ഉപാധ്യക്ഷന്‍ ദഹ് ലാന്‍ ബാഖവി പ്രചാരണം ആരംഭിച്ചു. കര്‍ണ്ണാട ദക്ഷിണ കന്നട മണ്ഡലത്തില്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഇല്യസ് തുംബെയും പ്രചാരണം തുടങ്ങി. കേരളത്തില്‍ 10 മണ്ഡലങ്ങളിലാണ് എസ്ഡിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മലപ്പുറത്ത് സംസ്ഥാന അധ്യക്ഷന്‍ പി അബ്ദുല്‍ മജീദ് ഫൈസി ജനവിധി തേടുന്നു. തുളസീധരന്‍ പള്ളിക്കല്‍(പാലക്കാട്), അഡ്വ.കെസി നസീര്‍(പൊന്നാനി),അജ്മല്‍ ഇസ്മാഈല്‍(ആറ്റിങ്ങല്‍), കെ എസ് ഷാന്‍ (ആലപ്പുഴ), ഇ എം ഫൈസല്‍ (എറണാകുളം), പി പി മൊയ്തീന്‍ കുഞ്ഞി(ചാലക്കുടി), ബാബു മണി കരുവാരക്കുണ്ട്(വയനാട്), മുസ്തഫ കൊമ്മേരി(വടകര), കെ കെ അബ്ദുല്‍ ജബ്ബാര്‍(കണ്ണൂര്‍) എന്നിവരാണ് കേരളത്തില്‍ മല്‍സര രംഗത്തുള്ളത്.