സീതാറാം യെച്ചൂരി: മതനിരപേക്ഷ ദേശീയ നേതൃത്വത്തിലെ ധിഷണാശാലിയായ വ്യക്തിത്വം- മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
തിരുവനന്തപുരം: മതനിരപേക്ഷ ദേശീയ നേതൃത്വത്തില്‍ ധിഷണാശാലിയായ വ്യക്തിത്വമായിരുന്നു സീതാറാം യെച്ചൂരിയെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. അദ്ദേഹത്തിന്റെ വേര്‍പാട് ദുഃഖകരമാണ്. സംഘപരിവാര്‍ വിരുദ്ധ കൂട്ടായ്മകള്‍ സൃഷ്ടിക്കുന്നതിന് നിലപാടെടുക്കുകയും വിട്ടുവീഴ്ച ചെയ്യുകയും ചെയ്ത ഒരു നേതൃഗുണമാണ് അദ്ദേഹത്തില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ളത്. ആര്‍എസ്എസിന്റെ ചരിത്രവും അതിന്റെ പ്രവര്‍ത്തന രീതിയും ലക്ഷ്യങ്ങളുമെല്ലാം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് ജീവിതത്തിന്റെ സിംഹഭാഗവും മാറ്റിവച്ച ഒരു നേതാവ് കൂടിയായിരുന്നു അദ്ദേഹം. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ വേര്‍പാട് നികത്താന്‍ ആവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.