അംബേദ്കര്‍ ചിന്തകളെ രാഷ്ട്രീയമായി നയിക്കുകയാണ് എസ്ഡിപിഐയുടെ ദൗത്യം : മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

Update: 2025-04-14 14:36 GMT
അംബേദ്കര്‍ ചിന്തകളെ രാഷ്ട്രീയമായി നയിക്കുകയാണ് എസ്ഡിപിഐയുടെ ദൗത്യം : മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

പറവൂര്‍ : അംബേദ്കര്‍ ചിന്തകളെ രാഷ്ട്രീയമായി നയിക്കുകയാണ് എസ്ഡിപിഐയുടെ ദൗത്യമെന്നും പുതിയ കാലഘട്ടത്തില്‍ എല്ലാ പ്രസ്ഥാനങ്ങളും അവരുടെ രാഷ്ട്രീയ ദൗത്യമായി അത് തിരിച്ചറിയണമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വ്യക്തമാക്കി. ഫാഷിസ്റ്റ് കാലത്തെ അംബേദ്കര്‍ ചിന്തകള്‍ എന്ന പ്രമേയത്തില്‍ എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അംബേദ്കറുടെ ഭരണഘടന നിലനില്‍ക്കുന്ന കാലത്തോളം എസ്ഡിപിഐ ഉള്‍പ്പെടെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടെന്നും എസ്ഡിപിഐ നടത്തുന്ന ജനാധിപത്യ പോരാട്ടങ്ങള്‍ക്കൊപ്പം താനും ഉണ്ടാകുമെന്നും പരിപാടിയില്‍ സംസാരിച്ച മുന്‍ എംപി കെ പി ധനപാലന്‍ പറഞ്ഞു.




 ജില്ലാ പ്രസിഡന്റ് അജ്മല്‍ കെ മുജീബ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഷമീര്‍ മാഞ്ഞാലി സ്വാഗതം പറഞ്ഞു. വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം കെഎച് സദക്കത്ത്, സാമൂഹിക പ്രവര്‍ത്തകന്‍ അജിത ഘോഷ്, കെപിഎംഎസ് മുന്‍ സംസ്ഥാന സമിതി അംഗം ഷിബു ഏഴിക്കര, എസ്ഡിറ്റിയു ജില്ലാ സെക്രട്ടറി യാക്കൂബ് സുല്‍ത്താന്‍, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി ഫാത്തിമ അജ്മല്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എന്‍ കെ നൗഷാദ്, സെക്രട്ടേറിയറ്റ് അംഗങ്ങളായ മുഹമ്മദ് ഷമീര്‍, അറഫ മുത്തലിബ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി എസ് ഷാനവാസ്, സാദിക്ക് എലൂക്കര എന്നിവര്‍ നേതൃത്വം നല്‍കി. പറവൂര്‍ മണ്ഡലം പ്രസിഡന്റ് സിയാദ് പറവൂര്‍ നന്ദി പറഞ്ഞു

Similar News