ഷാന്‍ രക്തസാക്ഷിയായത് സമഗ്രാധിപത്യത്തിലേക്കുള്ള സംഘപരിവാര്‍ യാത്രക്ക് തടസ്സം സൃഷ്ടിച്ചത് കൊണ്ട് :എം കെ ഫൈസി
എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി ശഹീദ് ഷാന്‍ അനുസ്മരണ സമ്മേളനം പെരുമ്പാവൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
പെരുമ്പാവൂര്‍ :സമഗ്രാധിപത്യത്തിലേക്കുള്ള സംഘപരിവാര്‍ യാത്രക്ക് തടസ്സം സൃഷ്ടിച്ചതാണ് കെ എസ് ഷാന്‍ രക്തസാക്ഷിയാവാന്‍ കാരണമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസി.ആര്‍എസ്എസ് വര്‍ഗീയ ഫാഷിസ്റ്റുകള്‍ കൊലപ്പെടുത്തിയ എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി ശഹീദ് ഷാന്‍ അനുസ്മരണ സമ്മേളനം പെരുമ്പാവൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും മാനുഷിക മൂല്യങ്ങളും തകര്‍ത്തെറിഞ്ഞ് ഫാഷിസ്റ്റ് രാഷ്ട്രം കെട്ടിപ്പടുക്കാനാണ് ബിജെപി ഭരണകൂടം ശ്രമിക്കുന്നതെന്നും അതിനെതിരേ നമ്മുടെ ഭരണഘടനയും പൗരസ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കുന്നതിന് വേണ്ടി നിലകൊള്ളാന്‍ ശഹീദ് ഷാന്‍ പ്രചോദനമാണെന്ന് അനുസ്മരണ സമ്മേളനത്തില്‍ സംസാരിച്ച എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി വ്യക്തമാക്കി. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് വികെ ഷൗക്കത് അലി അധ്യക്ഷത വഹിച്ചു.
പോപുലര്‍ ഫ്രണ്ട് വൈസ് ചെയര്മാന് ഇ എം അബ്ദുല്‍ റഹ്മാന്,എസ്ഡിപി ഐ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറക്കല്‍, അജ്മല്‍ ഇസ്മായില്‍, സംസ്ഥാന സമിതിയംഗം എസ്പി അമീര്‍ അലി, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വി കെ സലീം,ജില്ലാ വൈസ് പ്രസിഡന്റ്മാരായ ഷമീര്‍ മാഞ്ഞാലി, നിമ്മി നൗഷാദ്, ഓര്‍ഗനസിങ് സെക്രട്ടറി ലത്തീഫ് കെ എം,സെക്രട്ടറിമാരായ ബാബു വേങ്ങൂര്‍, കെഎ മുഹമ്മദ് ഷമീര്‍, ശിഹാബ് പടന്നാട്ട്,ഖജാന്‍ജി നാസര്‍ എളമന, സുധീര്‍ എലൂക്കര,നിഷ ടീച്ചര്‍, എസ്ഡിറ്റിയു ജില്ലാ പ്രസിഡന്റ് റഷീദ് എടയപ്പുറം, വിമന്‍ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് സുനിതാ നിസാര്‍, കാംപസ് ഫ്രണ്ട് ജില്ലാ സെകൃടറി നായിഫ് പാലിയത്, പെരുമ്പാവൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഷമീന ഷാനവാസ്സംസാരിച്ചു. എസ്ഡിപി ഐ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ് സ്വാഗതവും പെരുമ്പാവൂര്‍ മണ്ഡലം പ്രസിഡന്റ്് ഷിഹാബ് വല്ലം നന്ദിയും പറഞ്ഞു.