പാലക്കാട്: പാലക്കാട് ജില്ലയില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത് എസ്ഡിപിഐ. ഷൊര്‍ണൂര്‍ മയില്‍ വാഹനം ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിനിധി സഭയിലാണ് 2024-27 വര്‍ഷത്തേക്കുള്ള ജില്ലാ കമ്മിറ്റിയംഗങ്ങളേയും ഭാരവാഹികളേയും തിരഞ്ഞെടുത്തത്. ഷെഹീര്‍ ചാലിപ്പുറത്തെ പ്രസിഡന്റായും കെ ടി അലവി, ഷെരീഫ് പട്ടാമ്പി എന്നിവരെ വൈസ് പ്രസിഡന്റുമാരായും തിരഞ്ഞെടുത്തു. ബഷീര്‍ മൗലവി കാരക്കുത്ത്, ബഷീര്‍ കൊമ്പം എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍.
ഉമ്മര്‍ മൗലവി, മജീദ് ഷൊര്‍ണൂര്‍, റുഖിയ അലി ചളവറ, വാസു വല്ലപ്പുഴ എന്നിവര്‍ സെക്രട്ടറിമാരാണ്. ഖജാഞ്ചിയായി എ വൈ കുഞ്ഞിമുഹമ്മദിനെയും കമ്മിറ്റിയംഗങ്ങളായി മേരി എബ്രഹാം, കെ ടി അലി, ഹംസ ചളവറ, ഉമ്മര്‍ അത്തിമണി, സക്കീര്‍ ഹുസൈന്‍ എന്നിവരെയും തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന് സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്, സംസ്ഥാന സമിതിയംഗം വി എം ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി