എസ് ഡിപി ഐ ഫലസ്തീന് ഐക്യദാര്‍ഢ്യ സംഗമം നാളെ; പെരുമ്പാവൂരില്‍ മൂവാറ്റുപുഴ അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: പിറന്ന നാടിന്റെ മോചനത്തിനായി പോരാടുന്ന ഫലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് വെള്ളിയാഴ്ച സംസ്ഥാനത്തെ 15 കേന്ദ്രങ്ങളില്‍ എസ്ഡിപിഐ ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ സംഘടിപ്പിക്കും. മലപ്പുറം ജില്ലാ കമ്മിറ്റി തിരൂരില്‍ സംഘടിപ്പിക്കുന്ന ഐക്യദാര്‍ഢ്യ സംഗമം എസ്ഡിപിഐ ദേശീയ സെക്രട്ടറി ഫൈസല്‍ ഇസ്സുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. എറണാകുളം ജില്ലാ കമ്മിറ്റി പെരുമ്പാവൂരില്‍ സംഘടിപ്പിക്കുന്ന സംഗമം എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് കോഴിക്കോടും ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍ കോട്ടയത്തും സംസ്ഥാന ഖജാഞ്ചി അഡ്വ. എ കെ സലാഹുദ്ദീന് കൊല്ലത്തും ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാന സെക്രട്ടറിമാരായ പി ആര് സിയാദ്(തൊടുപുഴ) ഇടുക്കിയിലും കെ കെ അബ്ദുല്‍ ജബ്ബാര്‍ കണ്ണൂരും ജോണ്സണ് കണ്ടച്ചിറ പത്തനംതിട്ടയിലും കൃഷ്ണന് എരഞ്ഞിക്കല്‍(ചാവക്കാട്) തൃശൂരും പി ജമീല(കല്‍പ്പറ്റ) വയനാട്ടിലും സംഗമം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമിതിയംഗങ്ങളായ വി എം ഫൈസല്‍ ആലപ്പുഴയിലും ഡോ. സിഎച്ച് അഷ്റഫ് പട്ടാമ്പിയിലും എം ഫാറൂഖ് പുതുനഗരി(പാലക്കാട്)യിലും മഞ്ജുഷ മാവിലാടം കാസര്‍കോട്ടും ജോര്‍ജ് മുണ്ടക്കയം തിരുവനന്തപുരത്തും ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ ഉദ്ഘാടനം ചെയ്യും.