നെന്മാറ ഇരട്ടക്കൊല:എസ്ഡിപിഐ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ബുധനാഴ്ച

Update: 2025-01-28 13:18 GMT
നെന്മാറ ഇരട്ടക്കൊല:എസ്ഡിപിഐ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ബുധനാഴ്ച

പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസില്‍ പോലീസിന്റെ വീഴ്ച്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ നെന്മാറ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തും. രാവിലെ 10ന് നടക്കുന്ന പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് ജില്ലാ പ്രസിഡണ്ട് ഷെഹീര്‍ ചാലിപ്പുറം ഉദ്ഘാടനം ചെയ്യും. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വിളയോടി ശിവന്‍കുട്ടി, വിവരാവകാശ പ്രവര്‍ത്തകന്‍ നിജാമുദ്ദീന്‍ മുതലമട, നിയോജക മണ്ഡലം പ്രസിഡണ്ട് സക്കീര്‍ ഹുസൈന്‍, സെക്രട്ടറി ഷെമീര്‍ എന്നിവര്‍ പങ്കെടുക്കും.

Similar News