എസ്ഡിപിഐ പാലിയേറ്റീവ് കെയര്‍ ഉപകരണങ്ങള്‍ നാടിന് സമര്‍പ്പിച്ചു

Update: 2024-09-20 07:20 GMT

കേളകം: എസ്ഡിപിഐ അടക്കാത്തോട് ബ്രാഞ്ച് കമ്മിറ്റി പാലിയേറ്റീവ് കെയര്‍ ഉപകരണങ്ങള്‍ നാടിനു സമര്‍പ്പിച്ചു. അടക്കാത്തോട് ക്ഷീര സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ഷാനവാസ് കാവുങ്കല്‍ അധ്യക്ഷത വഹിച്ചു. പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് യൂനുസ് ഉളിയില്‍, മണ്ഡലം വൈസ് പ്രസിഡന്റുമാരായ പി വി ഫയാസ്, അശ്രഫ് നടുവനാട്, മണ്ഡലം ജോയിന്റ് സെക്രട്ടറി ഷമീര്‍ മുരിങ്ങോടി, മണ്ഡലം ഖജാഞ്ചി ഷംസു പാനേരി, ഇരിട്ടി മുന്‍സിപ്പല്‍ സെക്രട്ടറി എന്‍ സി ഫിറോസ്, എസ്ഡിപിഐ മുഴക്കുന്ന് പഞ്ചായത്ത് സെക്രട്ടറി എ പി മുഹമ്മദ്, ഷഫീനാ മുഹമ്മദ്, അടക്കാത്തോട് ബ്രാഞ്ച് വൈസ് പ്രസിഡന്റ് അലിക്കുട്ടി പുതുപ്പറമ്പില്‍, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ബ്രാഞ്ച് പ്രസിഡന്റ് അന്‍സല്‍ന ജലീല്‍, ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍ കാലായില്‍, എന്‍ എ നൗഫല്‍ സംസാരിച്ചു.

Tags:    

Similar News