വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതിതേടി മാതാവിന്റെ സഹനസമരത്തിന് എസ് ഡിപിഐ ഐക്യദാര്‍ഢ്യം
പാലത്തായിയില്‍ നാലാം ക്ലാസുകാരിയായ അനാഥ ബാലികയെ പിച്ചി ചീന്തിയ സംഘപരിവാര നേതാവും അധ്യാപകനുമായ പത്മരാജനെ പോക്‌സോ ചുമത്താതെ കരുതലോടു കൂടി സംരക്ഷിച്ച ഇടത് സര്‍ക്കാരും, കേസ് അട്ടിമറിച്ച് പ്രതിയെ രക്ഷിച്ച ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വ്യക്തമാക്കുന്നത് സര്‍ക്കാര്‍ പീഢകര്‍ക്കൊപ്പമാണ് എന്നു തന്നെയാണെന്നും അജ്മല്‍ ഇസ്മായീല്‍ പറഞ്ഞു.
തിരുവനന്തപുരം: വാളയാറില്‍ ക്രൂരമായ പീഡനത്തിനിരയാക്കപ്പെട്ട് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട പെണ്‍മക്കള്‍ക്ക് നീതി തേടി മാതാവ് സെക്രട്ടറിയേറ്റിനു മുമ്പില്‍ നടത്തിയ സമരത്തിന് എസ് ഡിപിഐ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തല്‍ സന്ദര്‍ശിച്ചു. സ്ത്രീ പീഡകരെ സംരക്ഷിക്കുന്ന സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് എസ് ഡിപിഐ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍ പറഞ്ഞു. വാളയാറിലെ പറക്കമുറ്റാത്ത പിഞ്ചോമനകളെ പിച്ചിച്ചീന്തി പാവനമായ സ്ത്രീത്വത്തെ പങ്കിലമാക്കിയ കഴുകന്‍മാരായ കൊലയാളികളെ സംരക്ഷിച്ചു കൊണ്ടിരിക്കുന്നത് പിണറായി സര്‍ക്കാരാണ്. ഡിവൈഎഫ്ഐയുടെ പാലക്കാട് ജില്ലാ ഭാരവാഹിയായിരുന്ന യുവ വനിതാ നേതാവ് പാര്‍ട്ടി എംഎല്‍എ പി കെ ശശിക്കെതിരേ പരാതിപ്പെട്ടിട്ട് പരാതിക്കാരിയെ തള്ളി പാര്‍ട്ടി നേതാവിനെ സംരക്ഷിക്കുകയായിരുന്നു ഇടതുസര്‍ക്കാര്‍. കണ്ണൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരിയായ അനാഥ ബാലികയെ പിച്ചി ചീന്തിയ സംഘപരിവാര നേതാവും അധ്യാപകനുമായ പത്മരാജനെ പോക്‌സോ ചുമത്താതെ കരുതലോടു കൂടി സംരക്ഷിച്ച ഇടത് സര്‍ക്കാരും, കേസ് അട്ടിമറിച്ച് പ്രതിയെ രക്ഷിച്ച ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വ്യക്തമാക്കുന്നത് സര്‍ക്കാര്‍ പീഢകര്‍ക്കൊപ്പമാണ് എന്നു തന്നെയാണെന്നും അജ്മല്‍ ഇസ്മായീല്‍ പറഞ്ഞു. നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് നീതി നിഷേധം തടരുന്നത് ഇരകളുടെ ബന്ധുക്കള്‍ നീതി നടപ്പാക്കുന്ന സാഹചര്യമുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
എസ് ഡിപിഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് വേലുശ്ശേരി അബ്ദുല്‍ സലാം, ജനറല്‍ സെക്രട്ടറി അഷറഫ് പ്രാവച്ചമ്പലം,ജില്ലാ കമ്മിറ്റി അംഗം മഹ്ശൂഖ്, പാളയം ബ്രാഞ്ച് കമ്മിറ്റി അംഗം ബാദുഷ,
വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ ട്രഷറര്‍ സബീന ലുഖ്മാന്‍, മണ്ഡലം ജോ.സെക്രട്ടറി ജാസ്മിന്‍ എന്നിവരും സംബന്ധിച്ചു.