സീറ്റ് തര്‍ക്കം; ചേര്‍ത്തല നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ രാജിക്കത്ത് നല്‍കി
ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കം കാരണം ചേര്‍ത്തല നഗരസഭയിലെ ആദ്യ ബിജെപി കൗണ്‍സിലര്‍ ഡി ജ്യോതിഷ് രാജിക്കത്ത് നല്‍കി. തന്റെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയിലെ പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നും തുടര്‍ച്ചയായ അവഗണന കാരണം ആത്മഹത്യയുടെ വക്കിലാണെന്നും ജ്യോതിഷ് പാര്‍ട്ടി നേതൃത്വത്തിനു നല്‍കിയ രാജിക്കത്തില്‍ പറയുന്നു. തുടര്‍ച്ചയായ അവഗണനകളാണെന്നും ബിജെപി മുഖംതിരിക്കുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇനിയും സഹിച്ചുനില്‍ക്കാന്‍ കഴിയില്ല. മനസ്സൊന്ന് പാളിയാല്‍ ആത്മഹത്യ ചെയ്തുപോവുമെന്ന് ഭയപ്പെടുന്നു. ആയതിനാല്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു രാജിവയ്ക്കുന്നുവെന്നാണ് ജ്യോതിഷിന്റെ രാജിക്കത്തില്‍ പറയുന്നത്. കത്തിനെ കുറിച്ച് സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ജ്യോതിഷ് തയ്യാറായിട്ടില്ല. അതേസമയം, രാജി വാര്‍ത്തകള്‍ ബിജെപി നിഷേധിച്ചു.
Seat dispute; BJP councilor in Cherthala municipality resigns