പത്തൊമ്പതുകാരിയെ പീഡിപ്പിച്ച സേവാഭാരതി മുന്‍ ജോയിന്റ് സെക്രട്ടറി അറസ്റ്റില്‍

തിരുവനന്തപുരം: പത്തൊമ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച തിരുവനന്തപുരം കാവല്ലൂര്‍ സ്വദേശി മുരുകനെ വട്ടിയൂര്‍ക്കാവ് പോലിസ് അറസ്റ്റ് ചെയ്തു. സേവാഭാരതിയുടെ മുന്‍ ജോയിന്റ് സെക്രട്ടറിയും കാവല്ലൂര്‍ ഭഗവതി ക്ഷേത്രത്തിലെ ഭാരവാഹിയുമാണ് മുരുകന്‍. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ജോലി നല്‍കാമെന്ന് പറഞ്ഞ് വിളിച്ചു കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി. ഇന്നലെയാണ് പെണ്‍കുട്ടിയെ മുരുകന്‍ വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടുപോയത്.