ഷാജഹാന്‍ വധം: നാല് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

Update: 2022-08-18 01:00 GMT

പാലക്കാട്: പാലക്കാട് സിപിഎം കുന്നാങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍ കൊലപാതക കേസില്‍ കസ്റ്റഡിയിലുള്ള നാല് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സിദ്ധാര്‍ത്ഥന്‍, സജീഷ്, ശിവരാജന്‍ ,വിഷ്ണു എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തുക. ഓരോ പ്രതികള്‍ക്കും ഷാജഹാനോടുള്ള പകയ്ക്ക് വെവ്വേറെ കാരണം ഉണ്ടെന്നാണ് പോലിസ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ശബരീഷ്, അനീഷ്, നവീന്‍, സുജീഷ് എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എട്ടിലധികം പേര്‍ പ്രതികളായി ഉണ്ടാകാം എന്നാണ് പോലിസിന്റെ നിഗമനം. ഗൂഢാലോചന, പ്രതികള്‍ക്ക് സഹായം ചെയ്തവര്‍ ഉണ്ടോ എന്നിവയും പോലിസ് പരിശോധിക്കുന്നുണ്ട്. പ്രതികളുടെ ആര്‍എസ്എസ് ബന്ധം, കൊലപാതകത്തിന് പിന്നലെ ആര്‍എസ്എസ്-ബിജെപി ഗൂഢാലോചന സംബന്ധിച്ച് ആരോപണം ശക്തമാണ്. ഈ കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ പാര്‍ട്ടി നേതൃത്വത്തിന് തന്നെ ഇതുവരെ കഴിഞ്ഞിട്ടില്ല.

Tags:    

Similar News