'രാജ്യദ്രോഹ കേസ് തന്നെ നിശബ്ദയാക്കാനുള്ള ദയനീയ ശ്രമം'; പോരാട്ടം തുടരുമെന്ന് ഷെഹ്‌ല റാഷിദ്

മാധ്യമങ്ങളെ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ല, സമൂഹമാധ്യമങ്ങള്‍, ടെലിഫോണ്‍ സംവിധാനം, പോസ്റ്റല്‍ സംവിധാനം എന്നിവയുടെയെല്ലാം വായമൂടിക്കെട്ടിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ കശ്മീര്‍ ജനങ്ങളുടെ അവസ്ഥ പുറത്തുവിടേണ്ടത് പ്രധാനമാണ്. ഷെഹ്‌ല റാഷിദ് ട്വീറ്റ് ചെയ്തു.

Update: 2019-09-07 10:28 GMT

ന്യൂഡല്‍ഹി: തനിക്കെതിരായ രാജ്യദ്രോഹ കേസ് ബാലിശവും രാഷ്ട്രീയ പ്രേരിതവും തന്നെ നിശബ്ദയാക്കാനുള്ള ദയനീയ ശ്രമവുമാണെന്ന് ഷെഹ്‌ല റാഷിദ്. രാഷ്ട്രീയ പ്രവര്‍ത്തക എന്ന നിലയില്‍ തന്റെ ജോലി നിര്‍വഹിക്കുക മാത്രമാണ് ചെയ്തത്. അവകാശങ്ങള്‍ പുനസ്ഥാപിച്ചുകിട്ടാനുള്ള കാഷ്മീരിലെ ജനങ്ങളുടെ പോരാട്ടത്തിന് എല്ലാവരും ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കണമെന്നും ഷെഹ്‌ല പറഞ്ഞു.

മാധ്യമങ്ങളില്‍നിന്നാണ് തനിക്കെതിരായി കേസെടുത്ത വിവരം അറിയുന്നതെന്നും അവര്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഷെഹ്‌ലയുടെ പ്രതികരണം. ഭരണഘടനയുടെ 370 ാം വകുപ്പ് റദ്ദാക്കുന്നതിനെതിരായ കേസില്‍ താനും കക്ഷിയാണ്. കാഷ്മീരിലെ ജനങ്ങളില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തന്റെ ട്വീറ്റെന്ന് വ്യക്തമാക്കിയിരുന്നതാണ്.

മാധ്യമങ്ങളെ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ല, സമൂഹമാധ്യമങ്ങള്‍, ടെലിഫോണ്‍ സംവിധാനം, പോസ്റ്റല്‍ സംവിധാനം എന്നിവയുടെയെല്ലാം വായമൂടിക്കെട്ടിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ കശ്മീര്‍ ജനങ്ങളുടെ അവസ്ഥ പുറത്തുവിടേണ്ടത് പ്രധാനമാണ്. ഇതോടെ ജമ്മുകാഷ്മീരില്‍ എന്താണ് നടക്കുന്നതെന്ന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവര്‍ക്ക് അറിയാന്‍ കഴിഞ്ഞു. ഷെഹ്‌ല റാഷിദ് ട്വീറ്റ് ചെയ്തു.

Tags:    

Similar News