ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിയ്ക്കും പങ്കില്ലെന്ന് എക്‌സൈസ് കമ്മീഷണര്‍

Update: 2025-04-28 16:04 GMT
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിയ്ക്കും പങ്കില്ലെന്ന് എക്‌സൈസ് കമ്മീഷണര്‍

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിയ്ക്കും പങ്കില്ലെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാര്‍. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ചോദ്യം ചെയ്യലില്‍ ലഭിച്ചിട്ടില്ല. ഷൈന്‍ മയക്കുമരുന്നിന് അടിമയാണ്. അതുകൊണ്ടാണ് വിമുക്തി കേന്ദ്രത്തിലേക്ക് മാറ്റിയത്. നിലവില്‍ ഇവര്‍ക്കെതിരെ തെളിവില്ല. ചില സംശയങ്ങള്‍ തീര്‍ക്കാനാണ് മൂന്നു പേരെയും വിളിച്ചുവരുത്തിയത്. കുറച്ച് കാര്യങ്ങളില്‍ വ്യക്തത വന്നിട്ടുണ്ട്. വേണ്ടിവന്നാല്‍ വീണ്ടും ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കും. ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ഷൈന്‍ ടോം ചാക്കോ ആവശ്യപ്പെട്ടിരുന്നുവെന്ന് എക്‌സൈസ് കമ്മിഷണര്‍ പറഞ്ഞു. തൊടുപുഴയിലെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് നടനെ മാറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി.

Similar News